Latest News

കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്വാഭിമാന്‍ കൂട്ടായ്മ

കാസര്‍കോട്: സകലമേഖലകളിലും അധികാരി വര്‍ഗം കാസര്‍കോടിനോട് തുടരുന്ന അവഗണനക്കെതിരെ ശബ്ദിക്കാനും പ്രതികരിക്കാനും സ്വാഭിമാന്‍ കാസര്‍കോട് (ദി ഫോറം ഫോര്‍ ദി ഡെവലെപ്‌മെന്റ് ഓഫ് കാസര്‍കോട്) എന്ന പേരില്‍ പുതിയ കൂട്ടായ്മക്ക് രൂപം നല്‍കി.

ആദ്യ പടിയായി, ദേശീയ ഗെയിംസിന് വേദിയൊരുക്കുന്നതില്‍ കാസര്‍കോട് ജില്ലയെ തഴഞ്ഞ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് റണ്‍കേരള റണ്‍ പരിപാടിക്കെതിരെ റണ്‍ ബാക്ക് റണ്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
അവഗണനയുടെ മാലിന്യപ്പറമ്പായ കാസര്‍കോടിനോട് ദേശീയ ഗെയിംസ് അധികൃതരും കൊടിയ അവഗണനയാണ് കാട്ടിയത്. 2015 ജനുവരി 31 മുതല്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന് വേദിയൊരുക്കുന്നതില്‍ നിന്ന് കാസര്‍കോടിനെ തീര്‍ത്തും ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പല ജില്ലകളിലും കോടികള്‍ മുടക്കി ദേശീയ ഗെയിംസിന് സ്റ്റേഡിയങ്ങളും മറ്റും ഒരുക്കിയപ്പോള്‍ കാസര്‍കോടിന് ഒന്നും നല്‍കിയില്ല.
പ്രഖ്യാപനങ്ങളല്ലാതെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. പ്രഖ്യാപനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതിലും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിലും ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്ന അവസ്ഥക്ക് ഇനിയും മാറ്റം ഉണ്ടാവാത്തതിലും സ്വാഭിമാന്‍ കൂട്ടായ്മ രൂപീകരണ യോഗത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.
യോഗം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് കെ.എസ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ ശ്യാംപ്രസാദ് സ്വാഗതം പറഞ്ഞു. 

മാഹിന്‍ കേളോട്ട്, ടി.എ ഷാഫി, കെ.ബി മുഹമ്മദ്കുഞ്ഞി, ഫാറൂഖ് കാസ്മി, അബ്ദുല്‍ റഹ്മാന്‍ പുതിയേടത്ത്, മുഹമ്മദലി ഫത്താഹ്, എന്‍.എ നാസര്‍, ബി.കെ ഖാദര്‍, കെ.സി ഇര്‍ഷാദ്, വിനോദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. മാഹിന്‍ കേളോട്ട് (ചെയര്‍.), കെ.എസ് അന്‍വര്‍ സാദത്ത് (വൈസ്.ചെയര്‍.), ടി.എ ഷാഫി (ജന.കണ്‍.), ഫാറൂഖ് കാസ്മി (ജോ.കണ്‍.),
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.