കൊച്ചി: മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സെറ്റ് സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന 'ഇവന്‍ മര്യാദരാമന്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് കൊട്ടാര സാദൃശ്യമുള്ള ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കലാസംവിധായകന്‍ ഗിരീഷ് മേനോന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കിയ ഈ സെറ്റിന് ഒന്നരക്കോടി രൂപയാണ് ചെലവ്. പഴനിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കണക്കാംപട്ടിയിലെ വയലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 24,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.
48 ആശാരിമാരും നൂറോളം പണിക്കാരും ചേര്‍ന്ന് രണ്ടുമാസം കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. കഥ നടക്കുന്ന സ്ഥലത്ത് കറുത്ത മണ്ണുള്ള ചോളപ്പാടം വേണമായിരുന്നു. അതിനാല്‍ ചോളപ്പാടം പിടിപ്പിക്കുന്ന ചുമതലയും കലാ സംവിധായന്‍ ഏറ്റെടുത്തു. പാടത്തിന് നടുവിലൂടെ മനോഹരമായ ഒരു വഴിയും സിനിമക്ക് വേണ്ടി നിര്‍മ്മിച്ചു. പ്ലൈവുഡാണ് പ്രധാനമായും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
നാല് മട്ടുപ്പാവുകള്‍, ആധുനിക സംവിധാനങ്ങളുള്ള നാല് ബാത്ത്‌റൂമുകള്‍, 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വലിയ ഹാള്‍, വീട്ടിനകത്ത് തന്നെ വലിയൊരു പശുത്തൊഴുത്ത്, അതില്‍ വലിയ കാളക്കൂറ്റന്‍മാര്‍. ഇവയൊക്കെയാണ് ചെട്ടിനാടന്‍ ശൈലിയില്‍ പണിതീര്‍ത്ത വീടിന്റെ വിശേഷങ്ങള്‍. പൊളിച്ച് കളയേണ്ട വീടാണെങ്കിലും വാസ്തു പോലും നോക്കിയായിരുന്നു നിര്‍മ്മാണം.
ഉദയകൃഷ്ണസിബി കെ. തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ. നിഖി ഗല്‍റാണിയാണ് നായിക. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. അബു സലിം, താരാ കല്യാണ്‍, കെ.ടി.സി അബ്ദുള്ള, തെലുങ്കിലെ പ്രശസ്ത ക്യാരക്ടര്‍ നടനായ നാഗിനിഡു ഉള്‍പ്പെടെയുള്ള തെലുങ്ക്, തമിഴ് താരങ്ങളാണ് മറ്റ് അഭിനേതാക്കള്‍. വിജയ് ഉലകനാഥാണ് ഛായാഗ്രാഹകന്‍ എഡിറ്റിംഗ് ജോണ്‍കുട്ടി, മേക്കപ്പ്പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം സായ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജി പാടൂര്‍. അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് രതീഷ് എം.മൂന്നാര്‍, രവീഷ് നാഥ്.
No comments:
Post a Comment