പാലക്കാട്: സൈലന്റ് വാലി ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ മാവേയിസ്റ്റുകളുടെ ആക്രമത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ വ്യാപകമായ പൊലീസ് റെയ്ഡ്. മങ്കര ഭാഗത്തു നിന്ന് സ്വകാര്യ ബസില്‍ നിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ കാസര്‍കോട് സ്വദേശികളാണെന്നാണ് വിവിരം. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരുന്നു. അട്ടപ്പാടിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചു.
കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും, സായുധാസേനാംഗങ്ങളും ഉടന്‍ ജില്ലയിലെത്തും. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. അക്രമത്തിനു പിന്നില്‍ മാവേയിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് അഗളി, പാടഗിരി, കല്ലടിക്കോട് എന്നീ പൊലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സുരക്ഷശക്തമാക്കി.
അതേസമയം, കെഎഫ്‌സി ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. അട്ടപ്പാടി മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് റേഞ്ച് അടിച്ചു തകര്‍ത്തതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. അതേസമയം സ്ഥിരീകരണത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാലക്കാട് കലക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു.
അട്ടപ്പാടിയിലും പാലക്കാടും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണമുണ്ടായി. അട്ടപ്പാടിയില്‍ ഫോറസ്റ്റ് ഓഫിസിനു നേര്‍ക്കും പാലക്കാട് ചന്ദ്രാനഗറില്‍ കെഎഫ്‌സി ചിക്കന്‍, മക്‌ഡൊ ണാള്‍ഡ് ഔട്ട്‌ലെറ്റുകള്‍ക്കു നേര്‍ക്കും വയനാട്ടില്‍ വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനു നേര്‍ക്കുമാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment