തൃപ്പൂണിത്തുറ: ഷൂട്ടിംഗ് തിരക്കിനിടയിലും ക്രിസ്‍മസ് ആഘോഷിച്ച് നടന്‍ മമ്മൂട്ടി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജയ്ക്കൊപ്പമായിരുന്നു ക്രിസ്‍മസ് ആഘോഷം.
ക്രോണിക് ബാച്ചിലറിന് ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായ ഭാസ്‍കര്‍ ദ റാസ്‍ക്കലിന്റെ ലൊക്കേഷനിലായിരുന്നു ചടങ്ങ്. തൃപ്പൂണിത്തുറയിലെ സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. തുടര്‍ന്ന് നടന്‍ മമ്മൂട്ടി ക്രിസ്‍മസ് കേക്ക് മുറിച്ചു.
സംവിധായകനും സഹതാരങ്ങള്‍ക്കുമൊപ്പം മധുരം പങ്കിട്ടുകൊണ്ടായിരുന്നു ആഘോഷം. തുടര്‍ന്ന് ജനാര്‍ദ്ദനന്‍ അഭിനയിക്കുന്ന രംഗത്തോടെ ചിത്രീകരണത്തിന് തുടക്കം.
ബോഡി ഗാര്‍ഡിന് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സനൂഷ, ഹരീശ്രീ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment