കൊലയാളി സംഘത്തിന് സൈനുല്‍ ആബിദ് എവിടെയുണ്ടെന്ന് കാട്ടിക്കൊടുത്ത യുവാവാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറിയുന്നത്.
ഏഴ് പേരാണ് കൊലയില്‍ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിലടക്കം പത്തിലേറെ പ്രതികള് ഉള്‍പ്പെട്ടിരിക്കാനാണ് സാധ്യത. അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്തുടര്‍ന്ന് സന്തോഷ് നഗറില്‍ വെച്ച് വെട്ടിക്കൊല്ലാന് ശ്രമിച്ചതിനുളള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കൊലനടക്കുന്നതിന് തൊട്ടുമുന്പ് മോട്ടോര്‍ സൈക്കിളില്‍ കാസര്‍കോട് നഗരത്തില്‍ കറങ്ങുകയായിരുന്ന ഒരു യുവാവാണ് സൈനുല്‍ ആബിദ് കടയിലുള്ളതായി ആദ്യംകണ്ടത്. ഉടന് ബൈക്കില്‍ ജെ.പി. കോളനിയിലെത്തി മറ്റുള്ളവരെ അറിയിച്ചു. സാഹചര്യങ്ങള് അനുകൂലമാണെന്നറിയിച്ച യുവാവ് കൊലനടത്താന്‍ പോയ സംഘത്തിനൊപ്പം പോയില്ല.
രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി ഏഴുപേരാണ് കൊല നടത്താന് പോയത്. ഒരു ബൈക്കും സ്‌കൂട്ടറും സബ്ജയിലിന് പിറകിലാണ് പാര്‍ക്ക് ചെയ്തത്. മറ്റൊരു ബൈക്ക് താലൂക്ക് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ടു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് മുസ്ലിംലീഗ് ഓഫീസിന് സമീപത്തെ ജെ.ജെ. ബെഡ് സെന്റര്‍ കടയില് കയറിയത്. കടയില്‍ ആബിദും പിതാവ് മുഹമ്മദ് കുഞ്ഞിയും മാത്രമേ ഉള്ളുവെന്ന് ഉറപ്പിച്ച പ്രതികള്‍ കൃത്യം നടത്തുകയായിരുന്നു.
കസേരകള്‍ തട്ടിമറിയുന്ന ശബ്ദവും മുഹമ്മദ്കുഞ്ഞിയുടെ ഉറക്കെയുള്ള ശബ്ദവും കേട്ട് സമീപത്തെ കടയിലുള്ളവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. എന്നാല്‍ ചിലര്‍ കടയില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതോടെ പന്തികേട് തോന്നി. ആരടാ അതെന്ന് ചോദിച്ച് സമീപത്തെ ഒരു കടയില് നിന്നും ഒരാള് അലറിയിരുന്നു. പിറകില് ആള്‍ക്കൂട്ടം പിന്തുടരുന്നുണ്ടെന്ന് കരുതിയ പ്രതികള്‍ കൂട്ടം തെറ്റിയോടി. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും താക്കോല് കൈവശം വെച്ചവരാണ് വഴിതെറ്റിയോടിയത്. വിവരമറിഞ്ഞ് ഉടന് പൊലീസും എത്തിയിരുന്നു.
പ്രതികള് ഓടിപ്പോയത് പള്ളം റോഡിലൂടെയാണെന്ന് സംഭവം കണ്ട ചിലര്‍ പൊലീസില്‍ പറഞ്ഞിരുന്നു. അതിനാല്‍ പൊലീസ് ഉടന്‍ ഈ ഭാഗത്ത് അന്വേഷിച്ചു ചെന്നു. അതിനാല് തന്നെ റോഡരികില്‍ നിര്‍ത്തിയിട്ട മോട്ടോര് സൈക്കിളും സ്‌കൂട്ടറും കൊണ്ടുപോകാന് സംഘത്തിന് കഴിഞ്ഞില്ല. പിടിയിലാകാതിരിക്കാന് ഊടുവഴിയിലൂടെ ഓടിയ സംഘം തിരികെ ലക്ഷ്യ സ്ഥാനത്തെത്തി.
മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍ കണ്ട പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഉടമയെ കണ്ടെത്തിയത്. അതോടെ പ്രതികളെ തിരിച്ചറിയാന് എളുപ്പമായി. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതിനാല്‍ ഉടന് അറസ്റ്റുചെയ്യാന് കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
കൊലയ്ക്ക് ശേഷം പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തവരും പ്രതിപട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന. സൈനുല്‍ ആബിദിന്റെ കൊലയുമായി ബന്ധപ്പെട്ട ആദ്യ അറസ്സ് വെള്ളിയാഴ്ച വൈകിട്ടോടെയുണ്ടാകുമെന്നാണ് അറിയുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment