നായകനായും വില്ലനായും കൊമേഡിയനായും മലയാള സിനിമയില്‍ തിളങ്ങിയ സിദ്ധീഖിന്റെ മകന്‍ ഷഹീന്‍ സിദ്ധീഖും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ദേശീയ അവാര്‍ഡ് ജേതാവ് സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീനിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ സിദ്ധീഖും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സിദ്ധീഖും ഷഹീനും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ബിസിനസ് രംഗത്തായിരുന്നു ഷഹീന്‍ ഇതുവരെ തിളങ്ങിനിന്നിരുന്നത്. കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിന് ശേഷമാണ് സലീം അഹമ്മദ് വീണ്ടും മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ജ്വല്‍ മേരിയാണ് നായിക. ശ്രീനിവാസനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
No comments:
Post a Comment