Latest News

മുട്ടുന്തല മഖാം ഉറൂസ് ചൊവ്വാഴ്ച ആരംഭിക്കും

കാഞ്ഞങ്ങാട്: പവന പവിത്രവും ചരിത്രപ്രസിദ്ധവുമായ, മുസ്ലിം-ഇതര മത ജാതീയരുടെ ആശ്രയ കേന്ദ്രവും, അറബിക്കടലിന്റെ തലോടലേറ്റ് നിറഞ്ഞൊഴുകുന്ന ചിത്താരി പുഴയോരത്ത്, ഇസ്ലാമിക ചൈതന്യ പ്രതീകമായും, മതമൈത്രിയുടെ നിറഗേഹമായും നിലകൊള്ളുന്ന വലിയുല്ലാഹി ഹസ്‌റത്ത് ശൈഖ് ഇസ്ഹാഖ് (റ:അ:) തങ്ങളുടെ പരിശുദ്ധ നാമധേയത്തില്‍ ആണ്ടു തേറും നടത്തി വരാറുള്ള ഉറൂസ് നേര്‍ച്ച 2014 ഡിസംബര്‍ 23 മുതല്‍ 29 വരെ ശൈഖ് ഇസ്ഹാഖ് (റ:അ:) നഗറില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

23-ാം തീയ്യതി ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി മഖാം സന്ദര്‍ശനത്തോടെ പ്രാരംഭമാവുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറും, കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.
മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി സണ്‍ലൈറ്റ് അദ്ധ്യക്ഷത വഹിക്കും. മുട്ടുന്തല ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ ആമുഖ ഭാഷണം നടത്തും. “പുലരുന്ന പ്രവാചക പ്രവചനങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സലീം നദ്‌വി മുഖ്യ പ്രഭാഷണം നടത്തും.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ പാലക്കി കുഞ്ഞഹമ്മദ് ഹാജി, മുട്ടുന്തല ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുല്ല മാട്ടുമ്മല്‍, വൈസ് പ്രസിഡന്റ്, അബ്ദുല്‍ റഹ്മാന്‍ കൊത്തിക്കാല്‍, ജമാഅത്ത് സെക്രട്ടറിമാരായ അബ്ദുല്ലഹാജി മീലാദ്, എം.എ. റഹ്മാന്‍, ദാറുല്‍ ഉലൂം സദര്‍ മുഅല്ലിം, മുഹമ്മദ് ഫൈസി മാവൂര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് മാട്ടുമ്മല്‍, ഉറൂസ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല മൊയ്തീന്‍ തുടങ്ങിയവര്‍ ആശംസ നേരും. ഉറൂസ് കമ്മിറ്റി ജോ.കണ്‍വീനര്‍ മുഹമ്മദ് അജ്മല്‍ ഉദ്ഘാടന സമ്മേളനത്തിന് നന്ദി നേരും.
ഉറൂസ് പരിപാടിയുടെ രണ്ടാംദിവസം (ഡിസംബര്‍ 24 ബുധന്‍) ഇശാഅ് നിസ്‌കാരാനന്തരം, കഴിഞ്ഞ വര്‍ഷം മുട്ടുന്തല ഉറൂസ് പ്രഭാഷണ വേദിയില്‍ നടന്ന പ്രഭാഷണ വിഷയത്തിന്റെ ബാക്കി ഭാഗം സമഗ്രമായി സിംസാറുല്‍ ഹഖ്ഹുദവി അബുദാബി പ്രഭാഷണത്തിലൂടെ അവതരിപ്പിക്കും. ഉറൂസ് കണ്‍വീനര്‍ ഷംസുദ്ധീന്‍ സാബാന്‍ സ്വാഗതവും, കണ്‍വീനര്‍ കുഞ്ഞഹ്മദ് മക്കിന്‍ട്ടോസ് നന്ദിയും നേരും.
25-ാം തീയ്യതി വ്യാഴം ഇശാഅ് നിസ്‌കാരാനന്തരം (8 മണി) ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഹുസൈന്‍ സ്വാഗതം നേരുന്ന പ്രഭാഷണ വേദിയില്‍, സിംസാറുല്‍ ഹഖ്ഹുദവി അബൂദാബി, 2013 ഉറൂസ് വേദിയില്‍ - ഇസ്‌ലാമിക് എക്‌സിബിഷനിലൂടെ പ്രദര്‍ശിപ്പിച്ച് സമര്‍ത്ഥിച്ച്, പ്രഭാഷണ വിഷയത്തില്‍ ബാക്കി ഭാഗം പ്രഭാഷണത്തിലൂടെ അവതരിപ്പിക്കും. ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, സെക്രട്ടറി പി.പി.ഇല്‍യാസ് നന്ദിയും പറയും.
26-ാം തീയ്യതി ജുമുഅ നിസ്‌കാരനാന്തരം, സിയാറത്തും, കൊടി തൂക്കലും 26-ാം തീയ്യതി (വെള്ളി) ഇശാഅ് നിസ്‌കാരാനന്തരം, ന്യായാധിപന്റെ വിധിന്യായം എന്ന വിഷയത്തില്‍ ഷഫീഖ് റഹ്മാനി കൊല്ലം പ്രഭാഷണം നിര്‍വ്വഹിക്കും.
അബ്ദുല്ല മൊയ്തീന്‍ സ്വാഗതവും, ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കരീം നന്ദിയും പറയും.
27 ശനിയാഴ്ച രാത്രി 8 മണിക്ക് മനമുരുകുന്ന പ്രവാസി  എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യദ്ധീന്‍ ഹുദവി പ്രഭാഷണം നടത്തും. അബ്ദുല്‍ഖാദര്‍ പീടികയില്‍ സ്വാഗതവും ഹൈദര്‍അലി നന്ദിയും നേരും. 

സമാപനരാത്രി 28-ാം തീയ്യതി ഞായറാഴ്ച രാത്രി 8 മണിക്ക് നരകത്തിലെ നാരിമാര്‍ എന്ന വിഷയത്തില്‍ അധികരിച്ച് അബൂബക്കര്‍ ഹുദവി മുണ്ടുംപറമ്പ് പ്രഭാഷണം നിര്‍വ്വഹിക്കും. ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എല്‍.പി.അബ്ദുല്‍റഹ്മാന്‍ സ്വാഗതവും നേരും.
തുടര്‍ന്ന് പ്രമുഖ പണ്ഡിതനും സാദാത്ത് കുടുംബത്തിലെ അംഗവും സൂഫിവര്യനുമായ കൊടുവള്ളി സയ്യിദ് മുഹമ്മദ് കോയ അല്‍ബുഖാരി-അല്‍ ജലാലി തങ്ങളുടെ നേതൃത്വത്തില്‍ ദിഖ്‌റ് - സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും നടക്കും.
29-ാം തീയ്യതി തിങ്കളാഴ്ച ളുഹ്‌റ് നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ പാരായണവും, മൗലീദ് നേര്‍ച്ചയും, മധുരച്ചോര്‍ വിതരണവും നടക്കും.
അസ്‌റ് നിസ്‌കാരാനന്തരം തബറുഖ് - ഭക്ഷണ ദാനത്തോടെ ഈ വര്‍ഷത്തെ ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി മഖാം ഉറൂസിന് കൊടിയിറങ്ങും.
എല്ലാ ദിവസവും മഗ്‌രിബ് നിസ്‌കാരാനന്തരം മുട്ടുന്തല ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട് അരങ്ങേറും. ഉറൂസ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വിശദീകരിച്ചു.
ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ഹാജി, ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ജോ.സെക്രട്ടറി എം.എ.റഹ്മാന്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് മാട്ടുമ്മല്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്ല മുട്ടുന്തല, കണ്‍വീനര്‍ ഇല്ല്യാസ് മുട്ടുന്തല, സബ് കമ്മിറ്റി ഭാരവാഹികളായ ഫാറൂഖ് സൂപ്പര്‍, എല്‍.കെ.സലീം, കെ.പി.സിദ്ധിഖ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.