ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഇരുപത്തിനാലുകാരന്‍ മരിച്ചു.
കൊര്‍മ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. രാജുലാല്‍ ഗുര്‍ദാറാണ് മരിച്ചത്. ചാര്‍ജു ചെയ്യാനായി പ്ലൂഗ്ഗില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ഫോണില്‍ വിളിവന്നപ്പോള്‍ അതെടുത്ത് ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഫോണ്‍ പൊട്ടിത്തെറിച്ച് നെഞ്ചത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ രാജുലാല്‍ ബോധരഹിതനായി നിലംപതിച്ചു.
ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊട്ടിത്തെറിയോടൊപ്പം വൈദ്യുതാഘാതവുമേറ്റെന്നും നെഞ്ചത്തും കൈകളിലുമുള്ള ഗുരുതരപരിക്കാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment