ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതം കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗറ്റിന് ശേഷം ഇത് എട്ടാം തവണയാണ് പെട്രോളിന് വില കുറയുന്നത്. ഡീസലിന്റെത് നാലാം തവണയും. നവംബര്‍ 15ന് പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയും കുറച്ചിരുന്നു.
രാജ്യാന്ത വിപണിയില്‍ സക്രൂഡ്ഓയില് വില കുത്തനെ കുറഞ്ഞതാണ് ഇന്ത്യയിലും വില കുറയാന്‍ കാരണം. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍.
ഈ സഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ വലിയ ലാഭം ഉണ്ടാക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ മാസം ആദ്യം വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് കാരണം ഗുണം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment