മൊറാദാബാദ്: കല്യാണ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ പന്തലില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് വരനും കുടുംബവും ഇറങ്ങിയോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ താകുര്ദ്വാരയിലെ ഒരു കല്യാണ ചടങ്ങിനിടെയാണ് സംഭവം.
ക്ഷണിക്കാത്ത അതിഥിയായി പുലിയെത്തിയതാണ് പരിഭ്രാന്തി പരത്തിയത്. പിന്നാലെ വധുവിന്റെ കുടുംബം പുലിയെ പന്തലില്‍ നിന്ന് വിരട്ടിയോടിച്ചു വരനെ മടക്കിക്കൊണ്ടുവരികയായിരുന്നു. പുലി ഇറങ്ങിയ വിവരം വനം വകുപ്പ് അധികൃതരെ പിന്നീട് അറിയിക്കുകയായിരുന്നു.
സമീപത്തെ വനത്തില്‍ നിന്നാണ് പുലി വന്നത്. അതേസമയം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇതേ പുലി നാട്ടിലെ സ്കൂള്‍ ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment