ഉദുമ: ശീമപ്ലാവില്‍ ഇപ്പോള്‍ കായ്ക്കുന്നത് സാധാരണ ചക്കകള്‍. ഉദുമ പള്ളത്തെ പ്രദീപ് ബേക്കലിന്റെ ശീമപ്ലാവിലാണ് (കടപ്ലാവ്) സാധാരണ ചക്കകള്‍ കായ്ക്കുന്നത്. കഴിഞ്ഞ ഡിസംബര്‍വരെ ശീമച്ചക്കകളാണ് ഈ മരത്തില്‍ കായ്ച്ചിരുന്നത്.
മരത്തിന് പത്തുവര്‍ഷത്തോളം പ്രായമുണ്ടാകും. വര്‍ഷങ്ങള്‍ പിന്നിടുന്‌പോള്‍ ചില വിളകളില്‍ അപൂര്‍വമായി മാറ്റങ്ങള്‍ കണ്ടുവരുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ ഫാം ഓഫീസര്‍ അറിയിച്ചു.
സാധാരണ ചക്കയുടെ അത്രവലിപ്പമില്ല ഇതില്‍ ഇപ്പോഴുള്ള കായ്കള്‍ക്ക്. മുള്ളിന് വലിപ്പവും മൂര്‍ച്ചയും കൂടുതലുണ്ട്. ചക്കക്കുള്ളിലള്ളതുപോലെ ചുളകളും കുരുവും പശയുമെല്ലാം ഉള്ള കായ്കളാണ് ലഭിക്കുന്നത്.
മരത്തിന്റെ ഇലകളും തടിയും കടപ്ലാവിന്റേതു തന്നെയാണ്. കഴിഞ്ഞവര്‍ഷംവരെ ഈ മരത്തില്‍ ധാരാളമായി കറിവെക്കാനുപയോഗിക്കുന്ന കടച്ചക്ക കായ്ച്ചിരുന്നതായി ഗൃഹനാഥ മീന പറഞ്ഞു.
കടപ്ലാവിന്റെ വേരില്‍നിന്നാണ് സാധാരണായായി തൈകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ഇവിടെ കടച്ചക്കയുടെ കുരു മുളപ്പിച്ച് മൂന്ന് തൈകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കടപ്ലാവിന്റെ വേരില്‍നിന്നാണ് സാധാരണായായി തൈകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ഇവിടെ കടച്ചക്കയുടെ കുരു മുളപ്പിച്ച് മൂന്ന് തൈകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
മരത്തിന് പത്തുവര്‍ഷത്തോളം പ്രായമുണ്ടാകും. വര്‍ഷങ്ങള്‍ പിന്നിടുന്‌പോള്‍ ചില വിളകളില്‍ അപൂര്‍വമായി മാറ്റങ്ങള്‍ കണ്ടുവരുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ ഫാം ഓഫീസര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment