Latest News

കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ സംഘപരിവാര്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നു;പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

കാഞ്ഞങ്ങാട്: കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ സൃഷ്ടിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൈനുല്‍ ആബിദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതും ഇത്തരക്കാരോട് മൃതുസമീപനം സ്വീകരിക്കുന്നതുമായ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് രക്ഷപ്പെടാനാവില്ല. ആബിദിന്റെ കൊലപാതകം പ്രവര്‍ത്തകര്‍ക്ക് കര്‍മ്മരംഗത്ത് കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. സി ടി സുലൈമാന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിസാര്‍ കാട്ടിയടുക്കം, മാണിപെരിയ, ഇഖ്ബാല്‍ ഹൊസങ്കടി സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.