Latest News

മദ്യനിരോധം അനിവാര്യം –ഷാഹിദ കമാല്‍

സലാല: കേരളത്തില്‍ മദ്യം ഒഴിവാക്കപ്പെടേണ്ട ഒന്നാണെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും സാമൂഹിക ക്ഷേമ ബോര്‍ഡ് അംഗവുമായ ഷാഹിദ കമാല്‍. എന്നാല്‍, ഇക്കാര്യത്തില്‍ പ്രായോഗികത കൂടി പരിശോധിക്കണമെന്നും സലാലയില്‍ ഹൃസ്വസന്ദര്‍ശനത്തിനത്തെിയ അവര്‍ പറഞ്ഞു. 

രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇതുതന്നെയാണ് അവസ്ഥ. സ്ത്രീകളോടുള്ള സമൂഹത്തിന്‍െറ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായാലേ ഇതിന് പരിഹാരമുണ്ടാവൂ. കോണ്‍ഗ്രസില്‍ മുസ്ലിം നേതാക്കള്‍ തഴയപ്പെടുന്നുണ്ട്. ലീഗിന് പരിഗണന നല്‍കേണ്ടതാണ് ഇതിനു കാരണമെന്ന പൊതു വിലയിരുത്തലിനൊപ്പമാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ചെറുപ്പം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തിറങ്ങിയിട്ടും പാര്‍ട്ടി തന്നെ തഴഞ്ഞ അവസ്ഥ കുറച്ചുകാലം മുമ്പുണ്ടായി. എന്നാല്‍, ഈ അവസ്ഥ ഇന്ന് പരിഹരിക്കപ്പെട്ടു.
ഫിലിം സെന്‍സര്‍ ബോര്‍ഡംഗം, റെയില്‍വേ അഡൈ്വസറി ബോര്‍ഡംഗം, കേരള പൊലീസ് അഡൈ്വസറി ബോര്‍ഡംഗം എന്നീ നിലകളില്‍ താന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്യ ചുംബനത്തിനിറങ്ങുന്ന എത്ര പേര്‍ സ്വന്തം മാതാവിനെ ആത്മാര്‍ഥമായി ചുംബിച്ചിട്ടുണ്ടെന്ന് ആത്മപരിശോധന നടത്തണം.
ലേബര്‍ ക്യാമ്പുകളിലും മറ്റും നരകതുല്യമായ ജോലികള്‍ ചെയ്യുന്ന മലയാളികള്‍ അവരുടെ കാഴ്ചപ്പാടുകള്‍ മാറ്റേണ്ടതുണ്ട്. കേരളത്തില്‍ ഒരു തൊഴിലാളിക്ക് ആയിരം രൂപയാണ് ഒരു ദിവസത്തെ വേതനം. പ്രവാസികളില്‍ കുറഞ്ഞ ഒരു വിഭാഗത്തിനു മാത്രമാണ് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളത്. ഇവര്‍ നാട്ടിലെ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

 പ്രയാസപ്പെടുന്ന സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിക്കാന്‍ സാമൂഹിക ക്ഷേമ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. 2015ല്‍ ഇവ നിര്‍മിക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ ആശ്രയമില്ലാത്ത സ്ത്രീകള്‍ക്ക് ഏറെ സഹായകരമാകുമെന്നും അവര്‍ പറഞ്ഞു. ദീര്‍ഘകാലം സലാലയില്‍ പ്രവാസിയായിരുന്ന സഹോദരന്‍ മാദറുദ്ദീനോടൊപ്പമാണ് ഷാഹിദ കമാല്‍ സലാലയിലത്തെിയത്. സാമൂഹിക പ്രവര്‍ത്തകന്‍ ഇ.ജി.സുബ്രനും അവരോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച ഇവര്‍ നാട്ടിലേക്ക് മടങ്ങും
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.