കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തില്‍ ബി.ജെ.പി പ്രഖ്യപിച്ച ഹര്‍ത്താലില്‍ ഫെയ്‌സ്ബുക്കും പങ്ക് ചേര്‍ന്നു. പക്ഷെ ബി.ജെ.പി ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമാണെങ്കിലും ജനകീയ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പ്രവര്‍ത്തനം യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലാണ് തടസ്സപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫെയ്‌സ്ബുക്കിന്റെ പണിമുടക്ക് ആരംഭിച്ചത്. 12.40 ഓടെ പ്രവര്‍ത്തനം പൂര്‍ണരൂപത്തിലായി
ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മൊബൈല്‍ പതിപ്പുകളും ലഭ്യമായിരുല്ല. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നു.
ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മൊബൈല്‍ പതിപ്പുകളും ലഭ്യമായിരുല്ല. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നു.
ഇതിന് മുമ്പ് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മൂന്നു തവണയാണ് അന്ന് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് ഇപ്രകാരം സംഭവിക്കുന്നതെന്നും എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു
Keywords: Facebook, Tech News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment