തളിപ്പറമ്പ്: പട്ടുവം-അരിയില്‍ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ ഉള്‍പ്പെടെ എട്ട്‌പോലീസുകാര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ജെ ബിനോയ് (40) സീനിയര്‍ സി പി ഒമാരായ ടി പി രാഘവന്‍ (48) എം ഇ ജോര്‍ജ് (48) എം പി ജോണ്‍സണ്‍ (48) വനിതാ സി പി ഒ ഷീന, പി ചന്ദ്രന്‍ (27) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ തളിപ്പറമ്പ് ഗവ . താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമക്കേസിലെ പ്രതികളെ പിടിക്കാന്‍ പോയപ്പോഴാണ് അക്രമം. അരിയിലെ ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ശഫീഖ് അടക്കമുള്ള ആറംഗ സംഘത്തെ പിടികൂടാന്‍ പോയപ്പോഴാണ് പോലീസിനെ ആക്രമിച്ചത്. സ്ത്രീകളടക്കമുള്ള ആള്‍ക്കാരാണ് സംഘടിച്ചെത്തി പോലീസിനെ തടഞ്ഞത്. എസ് ഐ ബിനോയിയെ റോഡില്‍ തള്ളിയിടുകയും ചെയ്തു. ഇദ്ദേഹത്തിന് കാലില്‍ പരിക്കേറ്റിട്ടുണ്ട്.
സീനിയര്‍ സി പി ഒ ജോണ്‍സണെ നെഞ്ചില്‍ ഇടിക്കുകയും ചെയ്തു. കാല്‍മണിക്കൂറോളം അക്രമി സംഘം പോലീസിനെ വളഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തതായും പറയുന്നു. ഒടുവില്‍ ഒരു പ്രതിയെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി പോലീസ് സംഭവസ്ഥലത്ത് നിന്നും ജീപ്പ് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
സ്റ്റേഷനിലെത്തിയ എസ് ഐ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും എസ് ഐ അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്തതിന് കേസെടുക്കുമെന്ന് ഡിവൈഎസ് പി പറഞ്ഞു.
വിവരമറിഞ്ഞ് ജില്ലാപോലീസ് മേധാവി പി എന്‍ ഉണ്ണിരാജന്‍, ഡി വൈ എസ് പി പി എ സുരേന്ദ്രന്‍, നഗരസഭാ വൈസ്‌ചെയര്‍മാന്‍ കെ മുരളീധരന്‍, യൂത്ത്‌ലീഗ് നേതാവ് കെ സുധീര്‍ എന്നിവര്‍ ആശുപത്രിയിലെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment