കാഞ്ഞങ്ങാട്: ജില്ലാ ബാങ്കിലെ രണ്ട് ശാഖകള്‍ ഉള്‍പ്പെടെ വിവിധ ബാങ്ക് ശാഖകളില്‍ നിന്ന് മുക്കുപണ്ടം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ റിമാന്റില്‍ കഴിയുന്ന ബല്ലാക്കടപ്പുറത്തെ മനോജിന്റെ ഭാര്യയും ബേക്കല്‍ വിഷ്ണുമഠം സ്വദേശിനിയുമായ എസ് രതിയെ (35) കസ്റ്റഡിയില്‍ കിട്ടാന്‍ ബേക്കല്‍ പോലീസിനു പുറമെ ഹൊസ്ദുര്‍ഗ് പോലീസും കോടതിയില്‍ ഹരജി നല്‍കി.
ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനാണ് ഹൊസ്ദുര്‍ഗ് സി ഐ ടി പി സുമേഷ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതിയില്‍ ഹരജി നല്‍കിയത്. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് രതിയെ കിട്ടുന്നതിന് കോടതിയെ സമീപിച്ചത്.
അതേ സമയം ജില്ലാ ബാങ്കിന്റെ പെരിയ ശാഖയിലും പനയാല്‍ , പൂച്ചക്കാട് മൗവ്വല്‍ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും മുക്ക് പണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയ കേസില്‍ തെളിവെടുപ്പിന് രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി ബേക്കല്‍ പോലീസും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നായി രതി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
രതിക്ക് പിറകില്‍ മുക്ക് പണ്ട തട്ടിപ്പിനായി വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് രതിയെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. ഇന്നോ നാളെയോ രതിയെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്.
രതിയെ മുക്ക് പണ്ട തട്ടിപ്പിന് നേരിട്ട് സഹായങ്ങള്‍ നല്‍കിയ ഉദുമ സ്വദേശിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഈ യുവാവ് ഇപ്പോള്‍ നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്.ഇതിന് പുറമെ മുക്ക് പണ്ട തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയുമുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ രതിയെ കസ്റ്റഡിയില്‍ കിട്ടണം.
രതിക്ക് ഒറ്റക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന ധാരണ പരത്താന്‍ സ്വര്‍ണ്ണം പൂശിയ മുക്ക് പണ്ടം രൂപപ്പെടുത്തി രതിക്ക് നല്‍കിയത് ആരാണെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട്.
വിദഗ്ധനായ ആഭരണ നിര്‍മ്മാതാവിന് മാത്രമേ സ്വര്‍ണ്ണതരികള്‍ പൂശിയ മുക്ക് പണ്ടം നിര്‍മ്മിക്കാനാവുകയുള്ളൂ. ഇങ്ങനെ മുക്ക് പണ്ടം നിര്‍മ്മിച്ച് നല്‍കിയ ആള്‍ ആരാണെന്ന് തിരിച്ചറിയാന്‍ രതിയുടെ മൊഴി വീണ്ടും ശേഖരിക്കേണ്ടത് അനിവാര്യമാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment