Latest News

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു

മട്ടന്നൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വെട്ടി പരുക്കേല്‍പ്പിച്ചു. ചാവശേരി മോച്ചേരി വയലാറമ്പിലെ ഓട്ടോ ഡ്രൈവറും ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകുമായ പാറക്കണ്ടി വീട്ടില്‍ സന്ദീപിനെ (25)യാണ് ഒരു സംഘം ആളുകള്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. തലയ്ക്കും കൈക്കും കാലിനും വെട്ടേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് നഴ്‌സറി വിദ്യാര്‍ഥികളെ ഇറക്കി ഓട്ടോറിക്ഷ മടങ്ങുമ്പോള്‍ കട്ടേങ്കണ്ടം പാലത്തിനു സമീപത്തു നിന്നാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. വെട്ടേറ്റു വീണ സന്ദീപിനെ നാട്ടുകാര്‍ തലശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു കീഴൂര്‍ ചാവശേരി പഞ്ചായത്തില്‍ വെളളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതു കൊണ്ടുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.