തളിപ്പറമ്പ് : അന്തര്‍സംസ്ഥാന മോഷ്ടാവ് ഉദയഗിരി പേഴത്തുംമൂട്ടില്‍ തങ്കച്ചന്‍ (വിഗ്രഹം തങ്കച്ചന്‍- 42) അറസ്റ്റിലായി. തളിപ്പറമ്പിലും പരിസരങ്ങളിലും അടുത്ത കാലത്തായി തുടര്‍ച്ചയായി വീടുകളില്‍ നടന്ന കവര്‍ച്ചകളെ തുടര്‍ന്ന് എസ്‌ഐ കെ.ജെ.ബിനോയിയുടെയും ജില്ലാ പൊലീസ് ചീഫിന്റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു കഴിഞ്ഞ ദിവസം രാത്രി മാര്‍ക്കറ്റില്‍ വച്ച് ഇയാളെ പിടികൂടിയത്.
ഇവിടെ സമീപകാലത്തുനടന്ന ഒട്ടേറെ മോഷണങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നൂറിലേറെ മോഷണക്കേസുകളിലായി പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള തങ്കച്ചന്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ തുടര്‍ച്ചയായി പ്രതിയായതിനെത്തുടര്‍ന്നാണു വിഗ്രഹം തങ്കച്ചന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1997ല്‍ കളവുകേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ഇയാള്‍.
പേരാമ്പ്രയില്‍ ജ്വല്ലറി കുത്തിത്തുറന്നു 22 കിലോഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതിയാണു തങ്കച്ചന്‍. ഇവിടെനിന്നു കവര്‍ച്ച ചെയ്ത സ്വര്‍ണം ചാക്കില്‍ കെട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കു മുന്‍പിലെ പെട്ടിക്കടയില്‍ സൂക്ഷിച്ചുവച്ച നിലയിലാണു പിന്നീടു പൊലീസ് കണ്ടെടുത്തത്. മോഷണമുതലുകള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലും വില്‍പ്പന നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പില്‍ കവര്‍ച്ചകള്‍ നടക്കുന്നതു തുടര്‍ച്ചയായതോടെ എസ്‌ഐ ബിനോയിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ചീഫിന്റെ സ്‌ക്വാഡിലെ റാഫി അഹമ്മദ്, വിനോദ് കുമാര്‍ മട്ടന്നൂര്‍, റെജി സ്‌കറിയ, മഹിജന്‍, തളിപ്പറമ്പിലെ സിപിഒ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ സൂക്ഷിച്ചനിലയില്‍ മൂന്നു ടിവികളും ക്യാമറ, വാച്ച് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മധുര, വിരാജ്‌പേട്ട, ഗോണികുപ്പ, മംഗളൂരു എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കവര്‍ച്ചാകേസുകള്‍ ഉണ്ട്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment