Latest News

കാസര്‍കോട് മഹോത്സവം; അനില ഷെയ്ക്കിന്റെ സംഗീത വിരുന്ന് ശനിയാഴ്ച

കാസര്‍കോട്: രണ്ടാഴ്ചകളിലായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കാസര്‍കോട് മഹോത്സവത്തില്‍ ശനിയാഴ്ച വൈകുന്നേരം എ.ആര്‍ റഹ്മാന്റെ ട്രൂപ്പിലെ അനില ഷെയ്ക്കിന്റെ സംഗീത വിരുന്ന് അരങ്ങേറും. കാസര്‍കോട്ടെ പ്രമുഖ ബിസിനസ്സ് കമ്പനിയായ യു.കെ. ഗ്രൂപ്പാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്തസിനിമാതാരം ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, വ്യാപാരി- വ്യവസായ സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാസര്‍കോട് മഹോത്സവം സംഘടിപ്പിച്ചുവരുന്നത്.

വൈവിധ്യങ്ങളുടെ കലവറ തീര്‍ത്ത മഹോത്സവം ജില്ലയുടെ ഉത്സവമായി ജനം ഏറ്റെടുക്കുകയായിരുന്നു. പൊതുജനത്തിന്റെയും രാഷ്ട്രീയ- സാംസ്‌ക്കാരിക- സാമൂഹിക പ്രവര്‍ത്തകരുടെയും പൗരപ്രമുഖരുടെയും ജനപ്രതിനിധികളുടെയും വലിയ സഹായസഹകരണങ്ങളാണ് മഹോസ്തവത്തെ വിജയമാക്കിയത്. കേരളത്തിനകത്തും പുറത്തുനിന്നുമുളള വൈവിധ്യമാര്‍ന്ന നിരവധി കലാരൂപങ്ങള്‍ മഹോത്സവവേദി സാക്ഷ്യം വഹിച്ചു.

കൂടാതെ പ്രദര്‍ശന- വിപണനമേള-അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ഷോ, ഭക്ഷ്യമേള എന്നിവയും മഹോത്സവത്തിന് മേന്മകൂട്ടി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചലച്ചിത്ര മാധ്യമസെമിനാറുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൈത്രിയും സൗഹൃദവും വളര്‍ത്തുന്നതിനും നിരാലംബരായ ജനത്തിന് കാരുണ്യസ്പര്‍ശമേകാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്. മഹോത്സവം കൂടുതല്‍ പകിട്ടോടെ വരും വര്‍ഷങ്ങളിലും സംഘടിപ്പിക്കാനുളള ആത്മവിശ്വാസവും സംഘാടകര്‍ക്ക് നല്‍കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യും ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറും അഭിപ്രായപ്പെട്ടു.
വൈകീട്ട് ആറിന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സ്വാഗതം പറയും. എംഎല്‍എ മാരായ പി.ബി. അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍. ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മുംതാസ് ഷുക്കൂര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുളള, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുളളഹാജി, അര്‍ജുനന്‍ തായലങ്ങാടി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിക്കും. സബ് കളക്ടര്‍ കെ. ജീവന്‍ബാബു നന്ദി പറയും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.