Latest News

സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

വിദ്യാനഗര്‍:  സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി. മന്ദിരത്തിനും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. രാഘവന്റെ കാറിനും നേരെ കല്ലേറ്. ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് കല്ലേറുണ്ടായത്.

ഓഫീസില്‍ ഉറങ്ങുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ശബ്ദംകേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് കല്ലേറ് ശ്രദ്ധയില്‍പെട്ടത്. ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസ് തകര്‍ന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട പി. രാഘവന്റെ കെ.എല്‍. 07 ബി.ടി. 2364 നമ്പര്‍ ഫോഡ്് ഫിഗോ കാറിന്റെ പിറകിലെയും സൈഡിലേയും ക്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. എറിയാന്‍ ഉപയോഗിച്ച കരിങ്കല്ല് കഷണം കാറിനകത്ത് കാണപ്പെട്ടു.

ഓഫീസിന് നേരെ എറിഞ്ഞ കല്ലും പരിസരത്ത് വീണുകിടപ്പുണ്ട്. വാഹനത്തില്‍ എത്തിയവരാകാം കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഓഫീസ് സെക്രട്ടറി യോഗേഷ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍, പി. കരുണാകരന്‍ എം.പി, മറ്റുനേതാക്കളായ ഇ.പി. ജയരാജന്‍, എ.കെ. നാരായണന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.