Latest News

ദേശീയതലത്തിലും വിനീതിന് ഇരട്ട വിജയം

കാഞ്ഞങ്ങാട്: അസ്സാമിലെ ഗോഹട്ടിയില്‍ വച്ചു നടന്ന ദേശീയ യുവോല്‍സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു മല്‍സരിച്ച കാഞ്ഞങ്ങാട് സ്വദേശി വിനീത് പി നായര്‍ക്ക് ഇരട്ടവിജയം. മൃദംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനവും കര്‍ണ്ണാടക സംഗീതത്തില്‍ രണ്ടാം സ്ഥാനവും നേടി. മൃദംഗത്തില്‍ ഖണ്ഡജാതി ത്രിപുടതാളത്തില്‍ തനിയാവര്‍ത്തനം വായിച്ചാണ് വിനീത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഭൈരവി രാഗത്തില്‍ ലളിതേ ശ്രീ പ്രഭ്യതേ എന്ന ത്യാഗരാജ കീര്‍ത്തനമാണ് കര്‍ണ്ണാടക സംഗീത മല്‍സരത്തില്‍ ആലപിച്ചത്. 


വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി, സര്‍ഗ്ഗവേദി പ്രവര്‍ത്തകനായ വിനീത് നിരവധി തവണ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മൃദംഗം, കര്‍ണ്ണാടകസംഗീതം, കഥകളി സംഗീതം, അഷ്ടപതി തുടങ്ങിയ മല്‍സരയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 

മൃദംഗത്തില്‍ വെള്ളിക്കോത്ത് രാജീവ് ഗോപാലിന്റെ ശിഷ്യനായ വിനീത്, പ്രശാന്ത്്് പറശ്ശിനി, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവരുടെ കീഴിലാണ് കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്നത്. 

കാഞ്ഞങ്ങാട് പടിഞ്ഞാറേക്കരയിലെ എ എം അശോക് കുമാര്‍- നളിനി ദമ്പതികളുടെ മകനാണ് വിനീത്. സഹോദരി ആശയും സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.