കാസര്‍കോട് : 22ാമത് സംഘടന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എസ് എസ് എഫ് ജില്ലാ ഘടകത്തിന് പുതിയ സാരഥികള്‍ ചുമതലയേറ്റു. വെളളിയാഴ്ച വൈകീട്ട് ആരംഭിച്ച ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുറശീദ് നരിക്കോട് കൗണ്‍സില്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് പൊതു റിപ്പോര്‍ട്ട്, റഫീഖ് സഖാഫി സാമ്പത്തിക സമിതി, സലാഹുദ്ദീന്‍ അയ്യൂബി കാമ്പസ്, അബ്ദുല്‍ റഹീം സഖാഫി ട്രൈനിംഗ്, സിദ്ധീഖ് പൂത്തപ്പലം കള്‍ച്ചറല്‍, ഫാറൂഖ് കുബണൂര്‍ ഗൈഡന്‍സ്, ജമാലുദ്ദീന്‍ സഖാഫി ദഅ്‌വാ മുതഅല്ലിം, ഉമറുല്‍ ഫാറൂഖ് ഹയര്‍ സെക്കന്ററി സമിതി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടക്കുന്ന പുന സംഘടനക്ക് സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം പഴയ ബസ്റ്റാന്റ് വ്യാപാര ഭവനില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ റഹീം സഖാഫി ചിപ്പാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മഞ്ചേശ്വരം ഡിവിഷനിലെ ചിപ്പാര്‍ യൂണിറ്റിലൂടെ പ്രവര്‍ത്തന രംഗത്തേക്ക് വന്ന അബ്ദുല്‍ റഹീം സഖാഫി മികച്ച പ്രഭാഷകനും സംഘാടകനുമാണ്.
മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ജനറല്‍ സെക്രട്ടറി.
ഉദുമ ഡിവിഷനിലെ കളനാട് യൂണിറ്റിലൂടെ സംഘടന രംഗത്തേക്ക് വന്ന സ്വലാഹുദ്ദീന്‍ അയ്യൂബി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം സിലബസ് കമ്മറ്റി അംഗവുമാണ്. സഅദിയ്യ അറബിക് കോളേജില്‍ സേവനം ചെയ്യുന്നു.
ഉദുമ ഡിവിഷനിലെ കളനാട് യൂണിറ്റിലൂടെ സംഘടന രംഗത്തേക്ക് വന്ന സ്വലാഹുദ്ദീന്‍ അയ്യൂബി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം സിലബസ് കമ്മറ്റി അംഗവുമാണ്. സഅദിയ്യ അറബിക് കോളേജില്‍ സേവനം ചെയ്യുന്നു.
സിദ്ധീഖ് പൂത്തപ്പലമാണ് ട്രഷറര്‍ . മറ്റുഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍ ജോയിന്റ് സെക്രട്ടറിമാര്‍ ജാഫര്‍ സാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട് കാമ്പസ് സെക്രട്ടറി ഫാറൂഖ് കുബണൂര്‍
വൈകീട്ട് നഗരത്തില്‍ നടക്കുന്ന പ്രകടനത്തോടെ എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം സമാപിക്കും.
No comments:
Post a Comment