അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് സാബിറയെയും അഫ്രീദിന്റെ അനുജന്‍ മുഹമ്മദ് അഫ്രാദിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ് സാബിറയാണ് കാര്‍ ഓടിച്ചതെന്നാണ് വിവരം.
വിവരമറിഞ്ഞ് ഹൈവേ പോലീസ് സ്ഥലത്തെത്തി. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ എതിര്‍ ഭാഗത്ത് നിന്നും വന്ന ലോറി ഇടിച്ചതാണെന്ന് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment