വെളളിയാഴ്ചയാണ് രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ബേക്കല്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ജില്ലാ സഹകരണ ബാങ്കിന്റെ പെരിയ ശാഖയില്‍ 2014 ജൂലൈ 21 ന് രതി ആറോളം വളകള്‍ സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെക്കുകയും 1, 20000 രൂപ കൈപറ്റുകയും പിന്നീട് ബാങ്ക് അധികൃതര്‍ നടത്തയ പരിശോധനയില്‍ രതി പണയം വെച്ചത് മുക്ക് പണ്ടമാണെന്ന് വ്യക്തമാവുകയുമായിരുന്നു.
ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ മുക്ക് പണ്ടതട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് രതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിത്. ജില്ലാ സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ മുക്ക് പണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയതിനും രതിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസും കേസെടുത്തിരുന്നു.
ഈ രണ്ട് കേസുകളിലും രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും യുവതി റിമാന്റിലാവുകയുമായിരുന്നു.
പിന്നീടാണ് രതിക്കെതിരെ കൂടുതല്‍ ബാങ്ക് ശാഖകളുടെ മാനേജര്‍മാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും പോലീസില്‍ പരാതി നല്‍കിയത്. ഇവിടങ്ങളിലെല്ലാം രതി മുക്ക് പണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
നിലവില്‍ എട്ടോളം തട്ടിപ്പ് കേസുകളാണ് രതിക്കെതിരെ ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുക്ക് പണ്ട തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് രതിയെ നേരത്തെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇവരെ തിരിച്ചറിയുന്നതിനും കേസുകളുടെ തുടര്‍ അന്വേഷണത്തിനും രതിയെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് പോലീസും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ജനുവരി 25 ന് വൈകുന്നേരം 5 മണിവരെയാണ് രതിയെ കോടതി ബേക്കല്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment