Latest News

സി.ഐ ടി.പി. സുമേഷിനെ സ്ഥലം മാററി; വ്യാജ മണല്‍പ്പാസ് കേസ് അട്ടിമറിക്കാന്‍ നീക്കം

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സി.ഐ ടി.പി. സുമേഷിനെ അപ്രതീക്ഷമായി വെളളരിക്കുണ്ടിലേക്ക് സ്ഥലം മാററിയയതിന് പിന്നില്‍ വ്യാജ മണല്‍പ്പാസുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹം കടുത്ത നടപടി സ്വീകരിച്ചതിനാലാണെന്ന് സൂചന.

എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെ യുവനേതാക്കള്‍ ഉള്‍പ്പെട്ട മണല്‍പ്പാസ് നിര്‍മ്മാണ കേസില്‍ ശക്തമായ അനേഷണവുമായി മുന്നോട്ട് പോകുന്നതില്‍ ആശങ്കയിലായിലായ ലോബിയാണ് ടി.പി സുമേഷിനെ വെളളരിക്കുണ്ടിലേക്ക് മാററിയതെന്നാണ് അറിയുന്നത്.

അഭിഭാഷകവൃത്തിക്ക് ശേഷം പോലീസ് സേനയിലെത്തിയ സുമേഷിനെ ആറ് മാസം തികയും മുമ്പാണ് ഭരണകക്ഷിയുടെ ജില്ലാ നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗില്‍ നിന്നും സ്ഥലം മാററിയത്. ഭരണകക്ഷി അനുകൂല പോലീസ് അസോസിയേഷന്‍ നേതാവ് കൂടിയായ സുമേഷിനെ സ്ഥലം മാററി പകരം നീലേശ്വരം സി.ഐ യു. പ്രേമനെയാണ് ഹൊസ്ദുര്‍ഗില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വ്യാജമണല്‍ പാസ് കേസ് ഒതുക്കി തീര്‍ക്കാന്‍ സുമേഷിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതൊന്നും വകവെയ്ക്കാതെ എം.എസ്. എഫ് ജില്ലാ സെക്രട്ടറിയായിരുന്ന ആബിദ് ആറങ്ങാടിയെയും കാസര്‍കോട്ടെ യൂത്ത് ലീഗ് നേതാവായ റഫീഖ് കോളോട്ടിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് മുതല്‍ ജില്ലയിലെ ഭരണ കക്ഷിയിലെ മുതിര്‍ന്ന നേതാക്കള്‍ സുമേഷിനെതിരെ രംഗത്തുണ്ടായിരുന്നു. കേസ് പ്രമുഖരിലേക്ക് നീങ്ങുമെന്ന ഭയമാണ് സ്ഥലമാററത്തിന് പിന്നിലെന്നാണ് സൂചന.

ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ മണല്‍പാസ് കേസ് അന്വേഷണത്തില്‍ ഏറെ പുരോഗതി ഉണ്ടാക്കിയ ഉദ്യോഗസ്ഥനെ പെടുന്നനെ സ്ഥലം മാററിയത് പോലീസ് സേനയില്‍ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

ഇരിട്ടി സദേശിയായ ടി.പി സുമേഷിന് വെളളിയാഴ്ച സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.