Latest News

വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: സ്ത്രീധന പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യാജ ഡോക്ടര്‍ കൊല്ലം വലിയവിള വീട്ടിലെ തന്‍വീര്‍ അഹമ്മദിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

വെളളിയാഴ്ച ഉച്ചയോടെയാണ് തന്‍വീറിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷിന്റെ കസ്റ്റഡിയില്‍ അഞ്ച് ദിവസത്തേക്ക് വിട്ടുകൊടുത്തത്. 

സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഭാര്യ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും കുശാല്‍ നഗറില്‍ താമസക്കാരിയുമായ കെഎം ഷലീമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തന്‍വീര്‍ അഹമ്മദിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നത്. ഈ കേസില്‍ അറസ്റ്റിലാവുകയും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്ത തന്‍വീര്‍ പിന്നീട് മുങ്ങുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് തന്‍വീറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് തന്‍വീര്‍ അഹമ്മദ് കോടതിയില്‍ കീഴടങ്ങിയത്. സ്ത്രീധന പീഡനക്കേസിന് പുറമെ അനധികൃതമായി രേഖകള്‍ ഉണ്ടാക്കി വ്യാജ ഡോക്ടറായി ജോലി നോക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്തുവെന്ന മറ്റൊരു കേസും കൂടി തന്‍വീറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.