ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 2 . 42 രൂപയും ഡീസല്‍വില ലിറ്ററിന് 2 . 25 രൂപയുമാണ് വെള്ളിയാഴ്ച കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തിലാണിത്. വിലക്കുറവ് വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍വരും.
എണ്ണവില കുറയ്ക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ടുരൂപ വീതം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനവരി ഒന്നിനും എക്‌സൈസ് ഡ്യൂട്ടി രണ്ടുരൂപവീതം കൂട്ടിയിരുന്നു. നവംബറിനുശേഷം നാലുതവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കലിന് പിന്നില്‍.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് എണ്ണക്കമ്പനികള്‍ രാജ്യത്തെ ഇന്ധനവില പുന:ക്രമീകരിക്കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment