Latest News

പുതുവര്‍ഷദിനത്തില്‍ വിഷമില്ലാത്ത പച്ചക്കറി കൊണ്ട് കുട്ടികളുടെ വിഭവസമൃദ്ധമായ സദ്യ

കാഞ്ഞങ്ങാട്: സ്‌കൂളിനടുത്ത പാടത്തില്‍ വിദ്യാര്‍ത്ഥികളുടെയും മദര്‍ പിടിഎയയുടെയും വനിതാവേദിയുടെയും അദ്ധ്വാനത്തില്‍ വിളഞ്ഞ വിഷമില്ലാത്ത പച്ചക്കറി കൊണ്ട് അരയി സ്‌കൂളില്‍ വിഭവ സമൃദ്ധമായ പുതുവര്‍ഷസദ്യ.

സ്‌കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ കണ്ടംകുട്ടിച്ചാല്‍ പാടത്തിലെ 20 സെന്റ് സ്ഥലത്താണ് കുട്ടികള്‍ പഠനത്തോടൊപ്പം ജൈവകൃഷിയും നടത്തി വിജയം കൊയ്യുന്നത്. ചീര, വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, വെള്ളരി, മത്തന്‍, കുമ്പളം, നരമ്പന്‍, പടവലം, കയ്പ തുടങ്ങിയ ഇരുപതോളം ഇനങ്ങളാണ് കുരുന്നുകളുടെ പച്ചക്കറി പാടത്ത് സമൃദ്ധിയോടെ വളരുന്നത്. 

സ്‌കൂള്‍ മുറ്റത്തും കുട്ടികളുടെ വീട്ടുമുറ്റത്തും ഉച്ചഭക്ഷണപ്പുരയുടെ മട്ടുപ്പാവിലും ഒരുക്കിയ പച്ചക്കറിയുടെ വിളവെടുപ്പിന് ശേഷം നാലാം ഘട്ടമായാണ് വയലില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. 
പുതുവര്‍ഷ ദിനത്തില്‍ സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യയ്ക്കുള്ള വെണ്ട, തക്കാളി, വഴുതിന, പച്ചമുളക്, ചീര തുടങ്ങിയ എല്ലാ വിഭവങ്ങളും കുട്ടികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് തന്നെ ശേഖരിച്ചു. 

കാബേജ്, വെള്ളരി ഉള്‍പ്പെടെയുള്ള മറ്റ് വിഭവങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം വിളവെടുക്കാന്‍ കഴിയും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ വിളവെടുപ്പ് ഉല്‍സവം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, കാഞ്ഞങ്ങാട് കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍ പി.കെ.പ്രേമലത, കെ.അമ്പാടി, കെ.രജിത, കെ.സുമ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, ദേവദാസ്, വിദ്യാര്‍ത്ഥികളായ നിഖില, ജംഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.