ചെറുവത്തൂര്‍: മുപ്പതാണ്ടിനുശേഷം ഫിബ്രവരി നാലുമുതല്‍ ഏഴുവരെ പെരുങ്കളിയാട്ടം നടക്കുന്ന ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്ര സന്നിധിയില്‍ താജുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെത്തി. ജാതി-മത-വര്‍ണ ഭേദമില്ലാതെ നാടിന്റെ ആകെ ഉത്സവമായി മാറുന്ന പെരുങ്കളിയാട്ടം വിജയമാക്കുന്നതില്‍ സഹായസഹകരണമുണ്ടാകുമെന്ന് അവര്‍ സംഘാടകസമിതി ഭരാവാഹികളെ അറിയിച്ചു.
ക്ഷേത്രത്തില്‍ പണിത നടപ്പന്തല്‍, ഭണ്ഡാരം, അരയാല്‍ത്തറ, പടിപ്പുര, കളിയാട്ടത്തിനായി ഒരുക്കിയ കലവറ, ഭക്ഷണശാല എന്നിവയെല്ലാം അതിഥികളായെത്തിവര്‍ക്ക് സംഘാടകസമിതി ഭാരവാഹികള്‍ പരിചയപ്പെടുത്തി.
ജമാഅത്ത് ഭാരവാഹികളായ അബ്ദുള്‍ഖാദര്‍ ഹാജി, എ.ആര്‍.ഷഫീക്, പൊറായിക് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്തിലെത്തിയ സംഘത്തെ സംഘാടകസമിതി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എം.വി.കുഞ്ഞിക്കൃഷ്ണന്‍, ട്രഷറര്‍ പി.തമ്പാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment