തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍. ബാലകൃഷ്ണ പിള്ള രാജിവച്ചു. ദൂതന്‍ വശം മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് എത്തിക്കുകയായിരുന്നു. ബാര്‍ കോഴ വിവാദത്തില്‍ പിള്ളയുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ബാര്‍ ഉടമ ബിജു രമേശ് പുറത്തു വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചത്. കാബിനറ്റ് റാങ്കോടെയുള്ള ഈ പദവിയുടെ ഭാഗമായി കിട്ടിയ ഔദ്യോഗിക വാഹനം ടൂറിസം വകുപ്പിനു പിള്ള തിരിച്ചേല്‍പ്പിച്ചു.
തന്റെ കാര്യം 28 ലെ യുഡിഎഫ് യോഗത്തിനു ശേഷം പറയാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചെന്നു പിള്ള പറഞ്ഞു. ബിജു രമേശ് തന്നെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. അതു മനസ്സിലായിട്ടും വളച്ചൊടിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത്.

മന്ത്രി കെ.എം. മാണിയുടെ രാജി എന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചാല്‍, രാജി എന്നതു ധാര്‍മികതയുമായി ബന്ധപ്പെട്ട് ഒരാളെടുക്കുന്ന തീരുമാനമാണെന്നേ പറയാന്‍ കഴിയൂ. കെ. കരുണാകരനും കെ.കെ. രാമചന്ദ്രനും കെ.പി. വിശ്വനാഥനും പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ താനുമൊക്കെ രാജിവച്ചിട്ടുണ്ട്. തന്നെ ഇറക്കി വിട്ടാല്‍ യുഡിഎഫിന്റെ മുഖം കൂടുതല്‍ വികൃതമാകും. പിന്നെ ആ മുന്നണിയില്‍ ആരൊക്കെയാണ് അവശേഷിക്കുന്നത് എന്നറിയാമല്ലോ എന്നും പിള്ള പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment