കൊച്ചി: കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ എമിഗ്രേഷന്‍ വിഭാഗം എസ്‌ഐമാരായ കൊല്ലം ഇടപ്പാളി വീട്ടില്‍ ഇ.വി. മനു, കൊല്ലം സ്വദേശി കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റവിചാരണയ്ക്കായുള്ള എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ കോടതി തള്ളി.
എസ്‌ഐമാരുടെയും സ്വര്‍ണം കടത്തിക്കൊണ്ടുവന്ന കാസര്‍കോട് അംഗടിമുകര്‍ കാമ്പാര്‍ വീട്ടില്‍ ഇജാസ്, സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലത്തെിയ ലിയാ ട്രാവല്‍സ് നടത്തിപ്പുകാരന്‍ കാലടി സ്വദേശി റഷീദ് എന്നിവരുടെയും ജാമ്യാപേക്ഷയാണ് മജിസ്‌ട്രേറ്റ് എ.എം. ബഷീര്‍ തള്ളിയത്.
അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ 30 തവണ സ്വര്‍ണം കടത്തിയതായി കഴിഞ്ഞ ദിവസം കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണവും നടക്കുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി കസ്റ്റംസ് സ്‌പെഷല്‍ പ്രോസിക്യുട്ടര്‍ പി.സി. ഐപ്പ്, അഡീഷണല്‍ പബ്‌ളിക് പ്രോസിക്യുട്ടര്‍ കെ. ബിജു എന്നിവര്‍ ഹാജരായി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment