Latest News

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഡല്‍ഹിയിലെത്തി. രാവിലെ 9.45നായിരുന്നു ഡല്‍ഹിയിലെ എയര്‍ഫോഴ്‌സിന്റെ പാലം വിമാനത്താവളത്തില്‍ ഒബാമയും ഭാര്യ മിഷേലും വിമാനമിറങ്ങിയത്. ചട്ടങ്ങള്‍ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബാമയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മോദിക്കൊപ്പം എത്തി.

യുഎസ് പ്രസിഡന്റിനു സഞ്ചരിക്കാനായി എത്തിച്ച ബീസ്റ്റ് കാറാലാണ് ഒബാമ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്. ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ടില്‍ ഗന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. ഇവിടെ അദ്ദേഹത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസില്‍ 1.00 മണിക്ക് നരേന്ദ്ര മോദിയുമായി ഉച്ചവിരുന്ന് നടത്തും.

ആണവ സഹകരണം നടപ്പിലാക്കുന്നതിലുള്ള പ്രതിസന്ധികളാണ് മുഖ്യ ചര്‍ച്ച വിഷയങ്ങളിലൊന്ന്. ആണവബാധ്യത നിയമമാണ് ഇതിനുള്ള പ്രധാന തടസം. ഈ നിയമം വിദേശ ആണവകമ്പനികള്‍ക്കെതിരെ പ്രതികൂലമായി പ്രയോഗിക്കില്ലെന്ന ഉറപ്പ് ചര്‍ച്ചയില്‍ ഇന്ത്യ നല്‍കും. പ്രതിരോധമേഖലയില്‍ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ചും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുളള നിര്‍ണ്ണായക തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകും.

തുടര്‍ന്ന് പ്രധാനമന്ത്രി ഒരുക്കുന്ന ഉച്ച വിരുന്നിലും വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും പ്രസിഡന്റ്് ഒബാമ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചവരെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒബാമ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയിലും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മന്‍കി ബാത് റേഡിയോ പരിപാടിയിലും പങ്കെടുത്ത ശേഷം സൗദി അറേബ്യയിലേക്ക് പോകും. അന്തരിച്ച അബ്ദുല്ല രാജാവിന് ആദരാഞ്ജലികളര്‍പ്പിക്കാനായാണ് സൗദി അറേബ്യ സന്ദര്‍ശനം. ഇതിന് വേണ്ടി മുന്‍ നിശ്ചയിച്ച ആഗ്ര സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.