കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ജീവിതങ്ങളുടെ നിലവിളി വാക്കുകളില്‍ പകര്‍ത്തിയ ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ മലയാളം സര്‍വകലാശാലയിലും പാഠ്യവിഷയമാകുന്നു.
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ഥികളാണ് പുതിയ സിലബസില്‍ ഇത് പഠിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതിന്റെയും റോയല്‍റ്റി ഗ്രന്ഥകാരന്‍ നല്‍കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല, എം.ജി.സര്‍വകലാശാല, കാലടി, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ ഇവ നിലവില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇപ്പോള്‍ ഇംഗ്ലീഷില്‍ ഡോ. ജെ.ദേവിക വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഒരുകൂട്ടം അധ്യാപകര്‍ അറബിക്കിലും തര്‍ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് അംബികാസുതന്‍ അറിയിച്ചു.
മലയാളത്തിനും കന്നടത്തിനും പിന്നാലെ തമിഴിലും 'എന്‍മകജെ' ഇറങ്ങിയിരുന്നു. ഇതിന്റെയെല്ലാം റോയല്‍റ്റി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് നല്‍കിയിരുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment