കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദീനെ കാസര്‍കോട് എം.ജി റോഡിലെ കടയില്‍ കുത്തിക്കൊന്ന കേസിലെ മൂന്ന് പ്രതികളെ ദൃക്സാക്ഷിയായ ഉപ്പ മുഹമ്മദ് കുഞ്ഞി തിരിച്ചറിഞ്ഞു.
കാസര്‍കോട് സബ് ജയിലില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്‍റെ (രണ്ട്) സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഒരു പ്രതിക്ക് പത്തുപേരെന്ന് നിലയില്‍ 30 പേരെ നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
ബട്ടംപാറയിലെ കെ. മഹേഷ് (19),ബെദ്രടുക്കയിലെ ഉദയന്‍ എന്ന ബട്ടിയന്‍ ഉദയന്‍ (31), പന്നിപ്പാറയിലെ പ്രശാന്ത് (20) എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത്. മൂന്നുപേരാണ് കേസിലെ മുഖ്യപ്രതികള്‍. ഇതില്‍ പ്രശാന്താണത്രെ കടയില്‍ കയറി ആബിദിനെ കുനിച്ചുനിര്‍ത്തിയത്. ഉദയനും മഹേഷും ചേര്‍ന്നായിരുന്നു കുത്തിയത്. മറ്റു പ്രതികള്‍ കടയുടെ പുറത്ത് നില്‍ക്കുകയായിരുന്നു.
പ്രതികളെ മൂന്ന് ദിവസത്തേക്ക് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. വ്യാഴാഴ്ച തിരികെ കോടതിയില്‍ഹാജരാക്കി. കേസില്‍ അഞ്ചുപ്രതികളെ കിട്ടാനുണ്ട്. ഇതില്‍ നാലുപേര്‍ ഗൂഢാലോചന കേസിലും ഒരാള്‍ കൊലയില്‍ നേരിട്ട് പങ്കാളിയുമാണ്.
കൊലക്ക് ഉപയോഗിച്ച രണ്ട് കത്തികള്‍ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. ഒന്ന് സംഭവസ്ഥലത്ത് വെച്ചും മറ്റൊന്ന് സബ്ജയിലിന് പിറകിലെ കുറ്റിക്കാട്ടില്‍വെച്ചുമാണ് കണ്ടെടുത്തത്. ഇവ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചിരുന്നു.
പ്രതികളുടെ രക്തംപുരണ്ട വസ്ത്രങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment