നീലേശ്വരം : മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആനച്ചാല്‍ റോഡില്‍ ചൈന ടൗണ്‍ എന്ന സ്ഥാപനം നടത്തുന്ന കരുവാച്ചേരിയിലെ അപ്പാട്ടില്ലത്ത് മുജീബി(38)ന്റെ മൃതദേഹം കയ്യൂര്‍ പുഴയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കയ്യൂര്‍ പുഴ ഒഴുകുന്ന വെള്ളാട്ട് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്.
വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് മംഗലാപുരത്ത് തുടരെ തുടരെ ചികിത്സ തേടാറുണ്ടായിരുന്നു മുജീബ്. തലവേദന ഈ വ്യാപാരിയെ മാനസീകമായി വല്ലാതെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കരുവാച്ചേരി സ്വദേശിയാണെങ്കിലും ഭാര്യയും മക്കളുമോടൊപ്പം ഉച്ചൂളിക്കുതിരിലെ വാടക വീട്ടിലാണ് താമസം.
ഭാര്യ: സമീറ. മക്കള്‍: ഷാനു, ഷിദാന്‍. സഹോദരങ്ങള്‍: അഷ്റഫ്(സെയില്‍ ടാക്സ് ഓഫീസര്‍), ലത്തീഫ്(ഫാര്‍മസിസ്റ്റ്, കുവൈത്ത്), ഖൈറുന്നീസ, ബള്‍ക്കീസ്, മെഹറുന്നീസ.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment