മസ്കത്ത്: മസ്കത്തില്‍ നിന്ന് 200 കിലോമീറ്ററോളം അകലെ സൂറില്‍ കാറപകടത്തില്‍ മലയാളി വീട്ടമ്മ വെന്തുമരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പാ രാജനാണ് (48) മരിച്ചത്. രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നാല് മലയാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിക്കുകയായിരുന്നു. വാഹനമോടിച്ച പാലക്കാട് തൃത്താല സ്വദശി ഷിഹാബ്, മാതാവ് ഖദീജ, മകന്‍ മുഹമ്മദ് സിനാന്‍, സൂര്യ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂറില്‍ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയുള്ള റാസല്‍ഹദ്ദില്‍ നിന്ന് കുട്ടികളെ സൂറിലെ സ്കൂളിലത്തെിക്കാന്‍ പുറപ്പെട്ടതാണ് ഇവര്‍.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment