കാസര്‍കോട്: പ്രതിപക്ഷ നേതാവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാന്ദന്‍ 30ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ 10ന് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. 11ന് ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം ഉദ്ഘാടനം, 11.30ന് നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്ത് ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം ഉദ്ഘാടനം, 12ന് മടിക്കൈ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടല്‍, 2.30ന് തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം, 3.30ന് സിപിഐ എം ബങ്ങാട് ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം, നാലിന് രാവണേശ്വരം മുക്കൂട് റെഡ്്‌സ്റ്റാര്‍ ക്ലബ്ബിന്റെ കെട്ടിടം ഉദ്ഘാടനം, അഞ്ചിന് അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഡ്വ. കെ പുരുഷോത്തമനെ കുറിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം. എന്നിവയാണ് പരിപാടികള്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment