Latest News

സോഷ്യല്‍ മീഡിയകളില്‍ ഇസ്ലാം പ്രചരിപ്പിക്കുമ്പോള്‍ ആധികാരികത ഉറപ്പ് വരുത്തണം: അബ്ദുസലാം ബാഖവി

ദുബൈ: ഇസ്ലാമികമായി സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പ് വരുത്തണമെന്നു പ്രമുഖ പണ്ഡിതനും ദുബൈ സുന്നി സെന്റര്‍ വെസ് പ്രസിഡണ്ടും അൗകോഫ് സത്‌വ മസ്ജിദ് ഇമാമുമായ അബ്ദുസലാം ബാഖവി പറഞ്ഞു. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ദേര റാഫി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'അഫ് ലേ മദീന' നബിദിന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം സമുദായം ഖുര്‍ആനിനെ പുണ്യപ്രവാചകനിലൂടെ മനസിലാക്കാത്തതാണ് ലോകത്ത് തീവ്രവാദികളും ഭീകരവാദികളും സൃഷ്ടിക്കപ്പെടാന്‍ വഴിയൊരുക്കിയത്. പ്രവാചക പ്രേമത്തിലൂടെ മാത്രമേ സമാധാനം സാത്വികമാവുകയുള്ളൂ. മൗലീദ് സദസുകളും പ്രവാചക കീര്‍ത്തനങ്ങളും വഴി ഇസ്ലാമിക സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹഖീം അല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് റഹീസ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഷമീം തങ്ങള്‍ മൗലൂദ് സദസിന് നേതൃത്വം നല്‍കി. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയെ കുറിച്ച് അബ്ദുല്‍ ഖാദര്‍ അസദി പരിചയപ്പെടുത്തി. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് തയ്യാറാക്കി.


കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഹസൈനാര്‍ ഹാജി തോട്ടും ഭാഗം, സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി എം.ബി.എ ഖാദര്‍, എം.ഐ.സി ജനറല്‍ സെക്രട്ടറി റഷീദ് ഹാജി, ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി സെക്രട്ടറി ഗഫൂര്‍ എരിയാല്‍, കയ്യൂം മാന്യ, കെ.എം.സി.സി യുടേയും എം.ഐ.സി യുടേയും ഇമാം ശാഫി അക്കാദമിയുടേയും നേതാക്കളായ എം. എസ് മൊയ്തു ഗോളിയടുക്ക, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഡോക്ടര്‍ ഇസ്മാഈല്‍, മുനീര്‍ ടി.കെ ബന്താട്, സത്താര്‍ ആലാപാടി, ഇല്യാസ് കട്ടക്കാല്‍, അജ്മാന്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഷെരീഫ് ഹാജി, ട്രഷറര്‍ അഷറഫ് നീര്‍ച്ചാല്‍, യൂസുഫ് ഉളുവാര്‍, ആസിഫ് അലി പാടലടുക്ക, ഹനീഫ് കുമ്പടാജെ, ജി.എസ് ഇബ്രാഹിം, ത്വാഹിര്‍ മുഗു ആശംസകള്‍ നേര്‍ന്നു.

ശംഷുദ്ദീന്‍ പടലടുക്ക ഖിറാഅത്ത് നടത്തി. ഭാരവാഹികളായ ഷെരീഫ് ഐ.പി.എം, അസീസ് കമാലിയ, അബ്ദുല്‍ ഖാദര്‍ ബെളിഞ്ച, സത്താര്‍ നാരംപാടി, അബ്ദുര്‍ റസാഖ് ഉക്കിനടുക്ക, അബ്ദുര്‍ റസാഖ് ബദിയടുക്ക സംഘാടക നിരയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ചാപ്റ്റര്‍ ട്രഷറര്‍ സലാം കന്യാപാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.