ദുബൈ: ദുബൈ നഗരത്തിലെ വിവിധ പ്രദേശങ്ങളുടെ 360 ഡിഗ്രി പനോരമ കാഴ്ചകളൊരുക്കി വെബ്സൈറ്റ് തയാറായി. http://dubai.globalvision360.com എന്ന വെബ്സൈറ്റാണ് നഗരത്തിന്‍െറ ദൃശ്യവിസ്മയം ലോകത്തിന് മുന്നിലത്തെിക്കുന്നത്.
130 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും വീക്ഷിക്കാന്‍ സാധിക്കും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും പാം ജുമൈറയുമെല്ലാം മിഴിവോടെ സ്ക്രീനില്‍ തെളിയും. വിക്കിപീഡിയയുടെ സഹായത്തോടെ ഓരോ ദൃശ്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയാനും സംവിധാനമുണ്ട്.
സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായ ഗ്ളോബല്‍ വിഷന്‍ കമ്യൂണിക്കേഷനാണ് വെബ്സൈറ്റിന് പുറകില്‍. വിയറ്റ്നാമിലും ഫ്രാന്‍സിലും യു.എ.ഇയിലും കമ്പനിക്ക് ശാഖകളുണ്ട്. ദുബൈ നഗരത്തിന്‍െറ ദ്വിമാന, ത്രിമാന മാപ്പുകളും സ്ട്രീറ്റ് വ്യൂവും വെബ്സൈറ്റില്‍ ലഭ്യമാണ്.
ആളില്ലാ പേടകങ്ങളില്‍ ഉറപ്പിച്ച അത്യാധുനിക കാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആളില്ലാ പേടകങ്ങളില്‍ ഉറപ്പിച്ച അത്യാധുനിക കാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment