Latest News

സി പി എം ഓഫീസിന് തീയിട്ടു, ബി ജെ പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി

പയ്യന്നൂര്‍ : പയ്യന്നൂര്‍ പോലീസ് സര്‍ക്കിളില്‍ തീവെപ്പും അക്രമവും തുടരുന്നു. പെരിങ്ങോത്ത് രണ്ടിടങ്ങളില്‍ തീവെപ്പ്. സി പി എം ഓഫീസിന് തീയിട്ടപ്പോള്‍ കവിടിശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി.

കവിടിശ്ശേരിയിലെ പ്രാദേശിക നേതാവും ഓട്ടോഡ്രൈവറുമായ പി തമ്പാന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് ഞായറാഴ്ച രാത്രി 12മണിയോട അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.

പെട്രോള്‍ പോലുള്ള ഏതോ ദ്രാവകം ഒഴിച്ചാണ് തീവെച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഓട്ടോ പൂര്‍ണമായും കത്തിയിരുന്നു. സി പി എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. തമ്പാന്‍ നേരത്തെ സി പി എം പ്രവര്‍ത്തകനായിരുന്നു. അടുത്തകാലത്താണ് ബി ജെ പിയില്‍ ചേര്‍ന്നത്. പെരിങ്ങോം പോലീസ് കേസെടുത്തു.

അതിനിടെ പെരിങ്ങോത്തെ സി പി എം ഏരിയാകമ്മറ്റി ഓഫീസായ കെ പി കൃഷ്ണന്‍ സ്മാരക മന്ദിരത്തിന് ഞായറാഴ്ച അര്‍ധരാത്രിയോടെ തീയിട്ടു. ഒരുമണിയോടെയാണ് സി പി എം ഓഫീസിന് തീവെച്ചത്. വര്‍ഗ ബഹുജന സംഘടനകളുടെ ഓഫീസ് , ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്ന സ്മാരക മന്ദിരത്തിലാണ് തീവെപ്പുണ്ടായത്.

ജനലുകള്‍ അടിച്ച് തകര്‍ത്ത നിലയിലാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നേതാക്കന്മാരും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.