സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അയല്‍വാസിയായ ജോസിന്റെ വീട്ടു കിണറ്റില്‍ നിന്നാണ് ശരത്തിന്റെ വീട്ടിലേക്ക് വെള്ളമെടുക്കാറുള്ളത്. ചൊവ്വാഴ്ച കിണറ്റില്‍ നിന്നും ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തപ്പോള്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജോസിന്റെ ഭാര്യ വീട്ടുകാരുടെ അശ്രദ്ധ ചോദ്യം ചെയ്യുകയും തങ്ങളുടെ വീട് പൊളിച്ചു പണിയുന്നതിനാല്‍ വെള്ളം ആവശ്യമാണെന്നതിനാല്‍ ഇനി മുതല്‍ കിണറ്റില്‍ നിന്ന് വെള്ളമെടുക്കരുതെന്നും പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ശരത്തിന്റെ അച്ഛന്‍ കിണറ്റിലെ മോട്ടോര്‍ മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 9.45 ഓടെ ശരത്ത് വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇതേചൊല്ലി ശരത്ത് ജോസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഇതിനിടെ ജോസ് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ ശരത്ത് വീട്ടിലെത്തുമ്പോഴേക്കും കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം ജോസും കുടുംബവും ഒളിവിലാണ്. ശാരി ഏക സഹോദരിയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വട്ടമല, വാര്‍ഡ് മെമ്പര്‍ ജെയ്മി ജോര്‍ജ് എന്നിവര്‍ ശരത്തിന്റെ വീട് സന്ദര്‍ശിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment