കാഞ്ഞങ്ങാട്: ജില്ലാസഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബേക്കല്‍ വിഷ്ണു മഠം സ്വദേശിനി രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
വെളളിയാഴ്ച വൈകുന്നേരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രതിയെ ഹൊസ്ദുര്‍ഗ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് രതിക്കെതിരെ ബേക്കല്‍ പോലീസ് ഏഴ് കേസുകളും ഹൊസ്ദുര്‍ഗ് പോലീസി ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബാങ്കുകളില്‍ നടത്തിയ മുക്കുപണ്ടതട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി രതിയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.
തട്ടിപ്പ് നടന്ന ബാങ്കുകളില്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് പോലീസും കോടതിയെ സമീപിക്കുകയായിരുന്നു. രതിയെ മഡിയനിലെ ബാങ്കില്‍ കൊണ്ടുപോയി തെളിവെടുപ്പിന് വിധേയയാക്കി.
ഇതിനു ശേഷം ശനിയാഴ്ച ഉച്ചയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി.അതേ സമയം കേസിലെ മുഖ്യപ്രതിയായ ഉദുമ എരോലിലെ നൗഷാദിനെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment