Latest News

'നിക്കാഹി'ന് വടകരമുക്ക് ഒരുങ്ങി

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ആതുര സേവന രംഗത്തും സ്തുത്യര്‍ഹ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ വടകരമുക്ക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (വാസ്‌ക്ക്) 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനരായ അഞ്ചു പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കും. ഈ മംഗള കര്‍മ്മത്തിന്റെ ചിലവ് ക്ലബ്ബ് വഹിക്കും. സമൂഹ വിവാഹം ഫെബ്രുവരി 5 ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നടക്കും.

ക്ലബ്ബിന്റെ വാര്‍ഷികാഘോഷം ഞായറാഴ്ച തുടങ്ങും. വൈകിട്ട് നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഖിറാഅത്ത്. ഹാഫിള് സയ്യിദ് റമളാന്‍ ഹൊസ്ദുര്‍ഗ് കടപ്പുറം നേതൃത്വം നല്‍കും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. 

സി കെ റഹ്മത്തുള്ളുടെ അദ്ധ്യക്ഷതയില്‍ മത പ്രഭാഷണ പരമ്പര. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ അസീസ് ദാരിമി, പി കെ മുഹമ്മദ് കുഞ്ഞി, കെ ടി അബ്ദുള്‍ റഹിമാന്‍ ഹാജി, എന്‍ പി കുഞ്ഞബ്ദുള്ള ഹാജി, കെ കെ അബ്ദുള്‍റഹിമാന്‍, കെ കെ അസിനാര്‍, പി അബ്ദുള്‍ സലാം, ഇസ്ഹാക്ക്, ഹക്കീം മീനാപ്പീസ്, ഷഫീഖ് ബല്ല കടപ്പുറം, അബ്ദുള്‍ സലാം ഹദ്ദാദ്, എം കെ അനീസ് എന്നിവര്‍ സംബന്ധിക്കും. ശിഹാബുദ്ദീന്‍ ബാഖവി സ്വാഗതവും കെ ഇ ജംഷീദ് നന്ദിയും പറയും.

ദാമ്പത്യം എത്രമനോഹരം എന്ന വിഷയത്തില്‍ മുഹമ്മദ് അഫ്‌സല്‍ അല്‍ -ഖാസിമി കൊല്ലം പ്രഭാഷണം നടത്തും. ഫെബ്രുവരി 2 ന് വൈകിട്ട് 3 മണിക്ക് ഖിറാഅത്ത് ഹാഫിള് മുഹമ്മദ് ബാവ മുഹ്‌യുദ്ദീന്‍ ഹൈദരാബാദ് നേതൃത്വം നല്‍കും. ടി കെ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
കെ ഇ സലീമിന്റെ അദ്ധ്യക്ഷതയില്‍ നിക്കാഹ് 15 എം പിഅബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്യും. 

ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മഹ്മൂദ് കുവൈത്ത്, എം എം നാസര്‍, കെ ബി എം ഷരീഫ് കാപ്പില്‍, അബ്ദുള്‍ റഹിമാന്‍ വണ്‍ഫോര്‍, ടി അബ്ദുള്‍ ഖാദര്‍, എ കെ അബ്ദുള്ള ഹാജി, ഷംസുദ്ദീന്‍ കൊളവയല്‍, സി എച്ച് യൂനുസ്, ഇല്ല്യാസ്, ഷംസുദ്ദീന്‍ മീനാപ്പീസ്, ഉമറുല്‍ ഫാറൂഖ് ബല്ലകടപ്പുറം എന്നിവര്‍ സംബന്ധിക്കും, കെ കെ സുബൈര്‍ സ്വാഗതവും ഇബ്രാഹിം മണ്ഡ്യന്‍ നന്ദിയുംപറയും.
അടങ്ങുക യുവത്വമേ എന്ന വിഷയത്തില്‍ സിറാജുല്‍ അല്‍-ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.മൂന്നിന് രാത്രി 7 മണിക്ക് ഖിറാഅത്ത്. ഹാഫിള് മുഹമ്മദ് ശുഹൈബ് ഹുസൈനി ഹൈദരാബാദ് നേതൃത്വം നല്‍കും. ഹംസ സഖാഫി പ്രഭാഷണം നടത്തും. കെ വി കുട്ടിഹാജി അദ്ധ്യക്ഷത വഹിക്കും.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുള്‍ റഹിമാന്‍ മുസ്‌ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

 ജാബിര്‍ ഹുദവി, എം പി ജാഫര്‍, ഹനീഫ് കുവൈത്ത്, കെ ഇ റഫീഖ്, നസീര്‍ അജ്‌വാ, കെ കെ അബൂബക്കര്‍, കെ വി മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കെ കെ കുവൈത്ത്, ലത്തീഫ് ചുണ്ട, സമീര്‍ സി, അഷ്‌ക്കര്‍ ഹുദവി എന്നിവര്‍ സംബന്ധിക്കും. എം കെ മുഹമ്മദ് മുഹ്‌സിന്‍സ്വാഗതവും കെ കെ ഫൈസല്‍ നന്ദിയും പറയും. ഇത് ശാപമാണ് എന്ന വിഷയത്തില്‍ എം എം നൗഷാദ് ബാഖവി ചിറയിന്‍ കീഴ് പ്രഭാഷണം നടത്തും.

നാലിന് വൈകിട്ട് മൂന്ന് മണി മുതല്‍ 6 മണി വരെ കുടുംബസംഗമം. ഒ വി സയ്യിദ് ഖിറാഅത്ത് നടത്തും. അഹമ്മദ് ഹുസൈന്‍ അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അഡ്വ. ഷീന ഷുക്കൂര്‍ പഴയതലമുറയെ ചടങ്ങില്‍ ആദരിക്കും. അഹമ്മദ് ഹുസൈന്‍ അദ്ധ്യക്ഷത വഹിക്കും.കെ കെ റഷീദ്, മുബാറക്ക് മടിക്കേരി, സി എച്ച് ശറഫലി, കെ പി ശിഹാബ്, നൗഫല്‍ മടിക്കേരി, എം ജമാല്‍, സി കെ ഉവൈസ്, സി എച്ച് മുനീര്‍, സാക്കിര്‍ ഹുസൈന്‍, കെ കെ ഷഫീഖ്, കെ കെ മുത്തലീബ്, ഉമൈര്‍ കാര്‍ഗില്‍ എന്നിവര്‍ സംബന്ധിക്കും. സി എച്ച് മൊയ്തീന്‍ കുഞ്ഞി സ്വാഗതവും ഫാസില്‍ മാങ്കൂല്‍ നന്ദിയും പറയും തുടര്‍ന്ന് ആസിഫ് ദാരിമി പുളിക്കലിന്റെ പ്രഭാഷണം. 

5 ന് നിക്കാഹ് സമാപന സമ്മേളനം. നീലേശ്വരം ഖാസി ഇ കെ മഹ്മൂദ് മൗലവി പ്രാര്‍ത്ഥന നടത്തും. കെ കെ ജാഫറിന്റെ അദ്ധ്യക്ഷതയില്‍ മെട്രോ മുഹമ്മദ് ഹാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആഗോള പണ്ഡിത സഭാംഗം ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് അനുഗ്രഹ പ്രഭാഷണം നടത്തും. സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

പി കരുണാകരന്‍ എം പി, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, സുധീര്‍ കുമാര്‍ ഷെട്ടി, സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട്, മുഹമ്മദ് സലീം പാഷ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

കാസര്‍കോട് ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്‌ല്യാര്‍ ജീവകാരുണ്യ അവാര്‍ഡ് പ്രഖ്യാപനവും സമര്‍പ്പണവും നടത്തും. മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മുസ്‌ല്യാരാണ് സാമൂഹ്യ സേവന അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നിര്‍വ്വഹിക്കുക. കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, അബൂബക്കര്‍ കുറ്റിക്കോല്‍, മഹ്മൂദ് കുവൈത്ത്, അഡ്വ. ടി സിദ്ദിഖ്, പാലക്കി കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ഗിഫ്റ്റ് വിതരണം നടത്തും.
എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, പി വി അബ്ദുള്‍ റസാഖ്, മംഗലാപുരം മുന്‍ മേയര്‍ കെ ഇ അഷ്‌റഫ്, ചെര്‍ക്കളം അബ്ദുള്ള, എം സി കമറുദ്ദീന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ ഹമീദ് ഹാജി, ഷെരീഫ് കുറ്റിക്കോല്‍, ബശീര്‍ വെള്ളിക്കോത്ത്, കെ മുഹമ്മദ് കുഞ്ഞി, ബി പ്രകാശന്‍, പി ആരിഫ്, അഡ്വ. സി ഷുക്കൂര്‍, ബഷീര്‍ ആറങ്ങാടി, എം കെ ഷബീറലി, ഷാനവാസ് അബ്ദുള്ള, ഷംനാദ്, എം കെ മന്‍സൂര്‍ എന്നിവര്‍ അതിഥികളായിരിക്കും. കെ കെ ബദറുദ്ദീന്‍ സ്വാഗതവും ഫഹദ് മാങ്കൂല്‍ നന്ദിയും പറയും. 

നിക്കാഹ് 15 പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ സി.കെ.റഹ്മത്തുള്ള, കെ.എ.സലീം, കെ.കെ.ബദ്‌റുദ്ദീന്‍, കെ.കെ.ജാഫര്‍, ഫഹദ് മാങ്കോല്‍, ഇബ്രാഹിം മണ്ട്യന്‍, എം.കെ.മുഹ്‌സിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.