Latest News

ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ എഞ്ചിനീയര്‍ക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന നടക്കാവ് സ്വദേശി എ ബാബുരാജിനെ (49) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി മൂന്ന് മാസം തടവിനും 5000 രൂപ പിഴടയ്ക്കാനും ശിക്ഷിച്ചത്. 

ലൈന്‍മാന്‍ തൃക്കരിപ്പൂര്‍ കൊയാങ്കരയിലെ ടി നാരായണന്‍ (36) ഷോക്കേറ്റ് മരിച്ച കേസിലാണ് ശിക്ഷ. 2008 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ നാരായണന്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണികള്‍ നടത്തുകയായിരുന്നു.

സ്വിച്ച് ഓഫ് ചെയ്താണ് നാരായണന്‍ ജോലി ആരംഭിച്ചതെങ്കിലും പിന്നീട് ലൈനിലേക്ക് വൈദ്യുതി പ്രസരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തെറിച്ചുവീണ നാരായണന്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു.
നാരായണന്‍ വൈദ്യുതി ലൈനില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി പ്രവഹിക്കാതിരിക്കാനുള്ള ജാഗ്രത അസിസ്റ്റന്റ് എഞ്ചിനീയര്‍ കാണിച്ചില്ലെന്നും എഞ്ചിനീയറുടെ നിരുത്തരവാദപരമായ സമീപനമാണ് ഒരു മനുഷ്യ ജീവന്‍ ഹനിക്കപ്പെടാന്‍ കാരണമായതെന്നും ഈ കേസില്‍ പോലീസ് പിന്നീട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.