Latest News

രാജസ്ഥാനില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.[www.malabarflash.com]

ബാര്‍മറിലെ റാണി ബാട്ടിയാനി ക്ഷേത്രത്തില്‍ ഒരു ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ പന്തല്‍ കനത്ത മഴയിലും കാറ്റിലും നിലംപൊത്തുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരെ ബലോത്രയിലെയും ജോധ്പൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാജസ്ഥാനിലെ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. രാജസ്ഥാനിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.