കാഠ്മണ്ഡു: ആര്‍ത്തവകാലത്തെ ‘അശുദ്ധി’യുടെ പേരിൽ വീടിനു പുറത്തെ കുടിലിൽ കഴിയേണ്ടിവന്ന യുവതി അതിശൈത്യം മൂലം മരിച്ചു. നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ അച്ച്റാമിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരി ഗൗരി ബായക് മരിച്ചത്.[www.malabarflash.com]
തണുപ്പില്‍നിന്നു രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും മരണത്തിനു കാരണമായതായി സര്‍ക്കാര്‍ വക്താവ് തുള് ബഹദൂര്‍ കച്ച പറഞ്ഞു. ആര്‍ത്തവകാലത്തു സ്ത്രീകളെ വീട്ടില്‍നിന്നു മാറ്റി നിര്‍ത്തുന്നത് ഇവിടുത്തെ ഗ്രാമങ്ങളില്‍ മതപരമായ ആചാരമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കുമെന്ന അന്ധവിശ്വാസമാണ് ഈ ക്രൂരമായ വിവേചനത്തിനു കാരണം. പൂജ്യത്തിനും താഴെ താപനിലയുള്ള അതിശൈത്യകാലമാണ് ഇപ്പോൾ നേപ്പാളിൽ. ഈ സമയത്തും വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഉൾനാടൻ ഗ്രാമങ്ങളിലെ ആളുകൾ വിമുഖത കാട്ടാറുണ്ട്. വീടിനു പുറത്തുള്ള തുറന്ന കുടിലിൽ താമസിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകും.
കടുത്ത ശൈത്യത്തെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങളൊന്നും ഈ കുടിലിൽ ഉണ്ടാവാറില്ല. നേരത്തെ ഇത്തരത്തിൽ കുടിലിൽ കഴിഞ്ഞ ഒരു സ്ത്രീ പാന്പുകടിയേറ്റു മരിച്ചിരുന്നു. കൂടാതെ സാമൂഹ്യവിരുദ്ധരുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളും ഇത്തരത്തിൽ വീടിനു പുറത്തു കഴിയേണ്ടിവരുന്ന സ്ത്രീകൾ നേരിടാറുണ്ട്. 2016 നവംബറിൽ ഇത്തരത്തിൽ നാലു ദിവസം കുടിലിൽ കഴിഞ്ഞ ദംബാര ഉപാദ്ധ്യായ എന്ന സ്ത്രീയും കനത്ത ശൈത്യത്തെ തുടർന്ന് മരിച്ചിരുന്നു.
ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരേ നേപ്പാളിൽ സ്ത്രീ സംഘടനകളും മറ്റു മനുഷ്യാവകാശ സംഘടനകളും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഈ ദുരാചാരത്തെ കുറ്റകൃത്യമായി കണ്ട് മൂന്നു മാസം ജയില്‍ ശിക്ഷയും 3,000 നേപ്പാളി രൂപ പിഴയും നല്കുന്ന പുതിയ നിയമം രാജ്യത്തു കഴിഞ്ഞ ഒാഗസ്റ്റിൽ നടപ്പിലാക്കി. നിയമം നിലനില്‍ക്കെയാണ് പുതിയ സംഭവം. ഈ നിയമപ്രകാരം ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നുള്ളതാണ് കൗതുകകരം. ചാവുപടി എന്ന പേരിലാണ് നേപ്പാളിൽ ഈ ആചാരം അറിയപ്പെടുന്നത്.

No comments:
Post a Comment