Latest News

ബാര മഞ്ഞളത്ത് കുറുംബാ ഭഗവതിക്ഷേത്രത്തില്‍ ബ്രഹ്മകലശോത്സവത്തിനു ഭക്തിസാന്ദ്രമായ തുടക്കം

ഉദുമ : ബാര മഞ്ഞളത്ത് കുറുംബാ ഭഗവതിക്ഷേത്രത്തില്‍ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനു ഭക്തിസാന്ദ്രമായ തുടക്കം. ഫിബ്രവരി രണ്ടുവരെ നടക്കുന്ന ചടങ്ങുകള്‍ക്ക് ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബ്രഹ്മകലശോത്സവത്തിന്റെ മുന്നോടിയായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.

വൈകുന്നേരം പത്മനാഭ തന്ത്രികള്‍ക്ക് പൂര്‍ണകുംഭത്തോടെയുള്ള വരവേല്‍പ് നല്‍കി. ഏഴിന് സമൂഹപ്രാര്‍ഥന. ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ വിവിധ ഹോമങ്ങളും പൂജകളും. വൈകിട്ട് 4.30ന് സാംസ്‌കാരികസമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കൊപ്പല്‍ ചന്ദ്രശേഖരന്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.

തിങ്കളാഴ്ച ഒമ്പതിനും 9.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ഭഗവതിയുടെയും പരിവാരദൈവങ്ങളുടെയും പ്രതിഷ്ഠ. തുടര്‍ന്ന് അന്നദാനം. ചൊവ്വാഴ്ച വിഷ്ണുമൂര്‍ത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും തെയ്യം. തുടര്‍ന്ന് അന്നദാനം.

ആഘോഷക്കമ്മിറ്റി അവലോകനയോഗത്തില്‍ ചെയര്‍മാന്‍ മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.ഗോപാലന്‍ നായര്‍, പ്രമീള ഗംഗാധരന്‍, കെ.വി.ശോഭന, പി.വി.മധു, എം.പുരുഷോത്തമന്‍ നായര്‍, കൃഷ്ണന്‍ വെടിക്കുന്ന്, അമ്പു പള്ളമ്മല്‍, പി.വി.പവിത്രന്‍, പി.പി.ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.വി.ഭക്തവത്സലന്‍ സ്വാഗതവും പി.പി.പ്രേമരാജന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.