Latest News

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷിക മഹാസമ്മേളനം 15 ന് തുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ജനുവരി 15 ന് തുടങ്ങും. നന്മ ആഗ്രഹിക്കുകയും നന്മക്ക് കൂട്ടായിരിക്കുകയും നന്മ വാരി വിതറുകയും ചെയ്ത കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ സുകൃതങ്ങള്‍ പെയ്തിറങ്ങിയ നാല്‍പ്പതാണ്ടിന്റെ നിധിയുള്ള മഹാ സമ്മേളനം 18 വരെ നീണ്ടു നില്‍ക്കും.

ജനുവരി 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസഗ്രൗണ്ടില്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ആദര സമര്‍പ്പണം നടത്തും. എം പി അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. 

പി കരുണാകരന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പള്ളിക്കര ഖാസി പൈവളിഗെ അബ്ദുള്‍ഖാദര്‍ മുസ്‌ല്യാര്‍, മുന്‍ മന്ത്രി സി ടി അഹമ്മദ് അലി, യഹ്‌യ തളങ്കര, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, കീഴൂര്‍സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി എ അബൂബക്കര്‍ ഹാജി, കുവൈത്ത് ശാഖ പ്രസിഡണ്ട് മഹ്മൂദ് അബ്ദുള്ള, ദുബൈ ശാഖ പ്രസിഡണ്ട് എം കെ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ പ്രസംഗിക്കും. 

സയ്യിദ് സൈനുല്‍ ആബിദീന്‍, അബ്ദു റഹ്മാന്‍ ബാഫഖി തങ്ങള്‍ മലേഷ്യ എന്നിവര്‍ പ്രാര്‍ത്ഥന നടത്തും. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി ബഷീര്‍ ആറങ്ങാടി നന്ദിയും പറയും.
16 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മംഗല്യനിധി വിതരണ സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ആശിര്‍വാദ പ്രഭാഷണം നടത്തും. 

മാനവീകതയുടെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സിസംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണവും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, നീലേശ്വരം ഖാസി ഇ കെ മഹ്മൂദ് മുസ്‌ല്യാര്‍ എന്നിവര്‍ പ്രഭാഷണവും നടത്തും. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. 

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, ജാമിയ സഹദിയ വൈസ് പ്രിന്‍സിപ്പാള്‍ ഉബൈദുള്ള സഅദി നദ്‌വി, ഡി സി സി പ്രസിഡണ്ട്അഡ്വ. സി കെ ശ്രീധരന്‍, കാഞ്ഞങ്ങാട് സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ചിലെ ഫാ. സജിത്ത് ദാസ് കോരോത്ത്, ബി ജെ പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. എ എം ശ്രീധരന്‍, ഗൗഡ സരസ്വത ബ്രാഹ്മണ ക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച് ഗോകുല്‍ ദാസ് കാമത്ത്, എം ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബി എം അഷ്‌റഫ്, മഡിയന്‍കൂലോം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി എം ജയദേവന്‍, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എ ആര്‍ രാമകൃഷ്ണന്‍, സംയുക്ത ജമാഅത്ത് ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി എച്ച് നൂറുദ്ദീന്‍, ഷാര്‍ജ ശാഖ പ്രസിഡണ്ട് പി അബൂബക്കര്‍ ഹാജി, യു എ ഇ കോ-ഓര്‍ഡിനേറ്റര്‍ സി കെ റഹ്മത്തുള്ള എന്നിവര്‍ ആശംസ നേരും. ബഷീര്‍ ആറങ്ങാടി സ്വാഗതവും വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍ നന്ദിയും പറയും.
17 ന് ശനിയാഴ്ച രാവിലെ 9.30 മണിക്ക് മഹല്ല് സംഗമം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പേജാവര്‍ മഠാധിപതി ശ്രീ ശ്രീ ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമി ആശീര്‍വാദ പ്രഭാഷണം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും പിണങ്കോട് അബൂബക്കര്‍ പ്രഭാഷണവും നടത്തും. 

സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എം മൊയ്തു മൗവലി അദ്ധ്യക്ഷത വഹിക്കും. കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് പ്രദീപ് കുമാര്‍ കല്‍ക്കുറെ, സംസ്ഥാന ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാം പറമ്പ്, മുന്‍ കര്‍ണാടക മൈനോറിറ്റി കമ്മീഷന്‍ചെയര്‍മാന്‍ എന്‍ പി അബൂബക്കര്‍, മുന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുനീര്‍, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, സി എച്ച് മുഹമ്മദ് കോയ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പി കെ അബ്ദുള്ളക്കുഞ്ഞി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, പള്ളിക്കര സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി പി കുഞ്ഞബ്ദുള്ള ഹാജി, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കെ ബി എം ഷരീഫ്, എം എസ് എസ് ജില്ലാ പ്രസിഡണ്ട് പി എം നാസര്‍, സംയുക്ത ജമാഅത്ത് അബുദാബി ശാഖ പ്രസിഡണ്ട് എം കെ മുഹ്മ്മദ് ബല്ലകടപ്പുറം, ബഹ്‌റിന്‍ ശാഖ ജനറല്‍ സെക്രട്ടറി സി എച്ച് മുസ്തഫ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. സെക്രട്ടറിമാരായ കെ യു ദാവൂദ് സ്വാഗതവും ജാതിയില്‍ അസൈനാര്‍ നന്ദിയും പറയും. ഉച്ചക്ക് 12.30 മണിക്ക് മൗലീദ് സദസ്സ്.
ഉച്ചക്ക് 2 മണിക്ക് ഭീകരതക്ക് മതമോ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിക്കും. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. 

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ടി വി രാജേഷ് എം എല്‍ എ, ബി ജെ പി സംസ്ഥാന വക്താവ് ജി കെ സജീവന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ദിഖ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എം എല്‍ എ എന്നിവര്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി ശരീഫ് എഞ്ചിനീയര്‍ നന്ദിയും പറയും.
വൈകിട്ട് 5 മണിക്ക് കാരുണ്യ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഭൂദാത പദ്ധതി സമര്‍പ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സദ്‌വിചാരം സുവനീര്‍ നഗരവികസന ന്യൂനപക്ഷ കാര്യമന്ത്രി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്യും. 

ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹ്മ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ഇമാം ശാഫി അക്കാദമി പ്രിന്‍സിപ്പാള്‍ എം എ കാസിം മുസ്‌ല്യാര്‍, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, യു കെ മിര്‍സാഹിദ് ആറ്റക്കോയ തങ്ങള്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ, ലത്തീഫ് ഉപ്പള ഗേറ്റ്, സംയുക്ത ജമാഅത്ത് ബഹ്‌റിന്‍ ശാഖ പ്രസിഡണ്ട് പി അന്തുമാന്‍, ഷാര്‍ജ ശാഖ ജനറല്‍ സെക്രട്ടറി എ എം അസ്‌ലം അബൂബക്കര്‍ എന്നിവര്‍ ആശിര്‍വാദ പ്രസംഗം നടത്തും. ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും ബഷീര്‍ ആറങ്ങാടി നന്ദിയും പറയും.
ജനുവരി 18 ന് ഞായറാഴ്ച രാവിലെ 9.30 ന് പ്രവാസി സംഗമം കര്‍ണാടക ഹജ്ജ് -ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഷന്‍ ബേഗ് ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഇ എം എ സലാം മുഖ്യ പ്രഭാഷണം നടത്തും. സംയുക്ത ജമാഅത്ത് ട്രഷറര്‍ സി കുഞ്ഞാമദ് ഹാജി പാലക്കി അദ്ധ്യക്ഷത വഹിക്കും. ഇബ്രാഹിം എളേറ്റില്‍ ദുബായ്, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഖാലിദ് പാറപ്പള്ളി, അബ്ദുള്‍ സലാം ഹാജി വെല്‍ഫിറ്റ്, മുംബൈ-കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എം എം കെ ഉറുമി, സെക്രട്ടറി അസീസ് മാണിയൂര്‍, സംയുക്ത ജമാഅത്ത് സെക്രട്ടറിമാരായ ജാതിയില്‍ അസൈനാര്‍, ഷരീഫ് എഞ്ചിനീയര്‍, കുവൈത്ത് ശാഖ ജനറല്‍ സെക്രട്ടറി പി എ നാസര്‍, അബുദാബി ശാഖ ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് എന്നിവര്‍ പ്രസംഗിക്കും. പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി ദാവൂദ് നന്ദിയും പറയും.
വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുന്‍കേന്ദ്ര വിദേശ കാര്യസഹ മന്ത്രി അഹമ്മദ് എം പി ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി സമാപന സന്ദേശം നല്‍കും. ഖുറാന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ചടങ്ങിനെ ആശിര്‍വദിക്കും. 

കീഴൂര്‍ - മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അത്താവുള്ള തങ്ങള്‍, ഉദുമ പടിഞ്ഞാര്‍-എരോല്‍ ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, എം ഐ സി ജനറല്‍ സെക്രട്ടറി യു എം അബ്ദുള്‍ റഹിമാന്‍ മുസ്‌ല്യാര്‍, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, കുമ്പള സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍, കാഞ്ഞങ്ങാട് മുസ്‌ലിം യത്തീം ഖാന പ്രസിഡണ്ട് എ ഹമീദ് ഹാജി, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി എന്നിവര്‍ പ്രസംഗിക്കും. 

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി സ്വാഗതവും വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി നന്ദിയും പറയും.
മഹാ സമ്മേളനത്തിന് മുന്നോടിയായി മെട്രോ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മഹല്ല് ജമാഅത്തുകളില്‍ പ്രചരണ യാത്ര നടത്തിയിരുന്നു. സംയുക്ത ജമാഅത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെട്ടതായി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞാമദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ യു ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ഷെരീഫ് എഞ്ചിനീയര്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.