Latest News

കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ ദുരൂപയോഗം ചെയ്തയാള്‍ അറസ്റ്റില്‍

മലപ്പുറം: വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ സൈറ്റുകളായ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം വെളിമുക്ക് സ്വദേശി തോട്ടുങ്ങല്‍ യഹ്‌യയെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ആമിര്‍ഖാന്‍ നായകനായ ബോളിവുഡ് ചിത്രം പികെയുടെ പോസ്റ്ററില്‍ നഗ്നനായ അമീര്‍ഖാന്റെ തലയുടെ സ്ഥാനത്തു കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ഒട്ടിച്ച് പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്.

പ്രതിക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തു. വെളിമുക്ക് സ്വദേശിയായ വെട്ടിക്കത്തി നെല്ലിക്കണ്ടി ശിഹാബുദ്ദീന്റെ പരാതിയിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.