കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസിന് തുടക്കമായി. ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന മഖാം സിയാറത്തിന് മാണിക്കോത്ത് ഖത്തീബ് കബീര്‍ ഫൈസി ചെറുകോട് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് ടി.എ.മൊയ്തുഹാജി പതാക ഉയര്‍ത്തി.
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജി, കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി സുലൈമാന്‍, മറ്റ് ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.
ഉറൂസിന്റെ ഉദ്ഘാടനം മുബാറക് ഹസൈനാര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. അഷ്‌റഫ് ഫൈസി കര്‍ണ്ണാടക മുഖ്യ പ്രഭാഷണം നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബ്ദുല്‍ ഫിദാ ഉവൈസ് അമാനി, അബൂസിയാന്‍ അല്‍അസ്ഹരി, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അല്‍ ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തും. സമാപനദിവസം നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 26ന് മൗലിദ് പാരായണവും അന്നദാനവും നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment